Header Ads

  • Breaking News

    കൂത്തുപറമ്പ് തൊക്കിലങ്ങാടിക്കടുത്ത് പാലാപറമ്പിൽ ബോംബിൽ ചവിട്ടിയ പശുക്കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു.


    കൂത്തുപറമ്പ്: 
    കൂത്തുപറമ്പ് തൊക്കിലങ്ങാടിക്കടുത്ത് പാലാപറമ്പിൽ ബോംബിൽ ചവിട്ടിയ പശുക്കുട്ടിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. 

    ആളൊഴിഞ്ഞ കശുമാവിൻ തോട്ടത്തിൽ മേഞ്ഞു നടക്കുകയായിരുന്ന പശുകുട്ടിയ്ക്കാണ് പരിക്കേറ്റത്. പറമ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബോംബിൽ ചവിട്ടിയതിനെ തുടർന്ന് ഉഗ്ര സ്ഫോടനത്തിൽ ബോംബ് പൊട്ടുകയും പശുവിന്റെ കുളമ്പ് ഭാഗത്ത് പരിക്കേൽക്കുകയുമായിരുന്നു. ശബ്ദം കേട്ട് സമീപത്തെ കമ്പനിയിലുള്ളവർ എത്തിയപ്പോഴാണ് സംഭവം അറിഞ്ഞത്.

    പരിക്കേറ്റ് ഓടിപ്പോയ പശുക്കുട്ടിയെ കുറച്ചകലെ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് കണ്ണവം പോലീസും സ്ഥലത്തെത്തി. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad