Header Ads

  • Breaking News

    ഗോ എയര്‍’ കണ്ണൂരില്‍ നിന്ന് ദുബായിലേക്കും കുവൈത്തിലേക്കും നേരിട്ട് സര്‍വീസുകള്‍ തുടങ്ങും


    ഗോ എയര്‍’ കണ്ണൂരില്‍ നിന്നു ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു നേരിട്ടും തിരിച്ചുമുള്ള രണ്ടു സര്‍വീസുകള്‍ തുടങ്ങും. ഇതടക്കം ഏഴു പുതിയ അന്താരാഷ്ട്ര യാത്രാ റൂട്ടുകളില്‍ ജൂലായ് 19 മുതല്‍ കമ്ബനി സര്‍വീസ് തുടങ്ങും. ദുബായ്, കുവൈത്ത് എന്നിവിടങ്ങളിലേക്കു ഗോ എയര്‍ ആദ്യമായാണു സര്‍വീസാരംഭിക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 9 നു പ്രവര്‍ത്തനം ആരംഭിച്ച കണ്ണൂര്‍ വീമാനത്താവളത്തില്‍ നിന്ന് ഇത് വരെ ദുബായിലേക്ക് നേരിട്ട് വിമാന സര്‍വീസ് ആരഭിച്ചിരുന്നില്ല.
    നിലവില്‍ കണ്ണൂരില്‍ നിന്ന് അബുദാബി, മസ്കറ്റ് എന്നിവിടങ്ങളിലേക്കു ഗോ എയറിനു നേരിട്ടുള്ള സര്‍വീസുകളുണ്ട്. മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്ന് അബുദാബി, മസ്കറ്റ്, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കു ദിവസേന സര്‍വീസുകളാരംഭിക്കുമെന്ന് കമ്ബനി അറിയിച്ചു. ബെംഗളൂരു, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ നിന്ന് മാലെദ്വീപിലേക്കും ഫുക്കെറ്റിലേക്കും സര്‍വീസുകളുണ്ട്.
    വിമാനത്താവളം തുടങ്ങിയത് മുതല്‍ കണ്ണൂരില്‍ നിന്നും ദുബായിലേക്ക് നേരിട്ട് സര്‍വീസ് വേണമെന്ന് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഉത്തരമലബാറുകാരുടെ നിരന്തര ആവശ്യമായിരുന്നു.എന്നാല്‍ ഇന്ത്യയും യുഎയീ സര്‍ക്കാരും തമ്മിലുള്ള ബൈലാറ്ററല്‍ കരാര്‍ പുതുക്കാത്തതിനാല്‍ പുതിയ വിമാനത്താവളമായതിനാല്‍ കണ്ണൂരില്‍ നിന്നും ദുബായിലേക്കുള്ള വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇത് വരെ കഴിഞ്ഞിരുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad