Header Ads

  • Breaking News

    പയ്യന്നൂര്‍ പെരുമ്പയില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തു


    പയ്യന്നൂർ പെരുമ്പയിൽ സ്വാഗത് ഹോട്ടൽ അൽപം മുമ്പ് തല്ലിതകർത്തു.വളർന്നു കൊണ്ടിരിക്കുന്ന പയ്യന്നൂർ പട്ടണത്തിലെ തിരക്കേറിയ കച്ചവടകേന്ദ്രമാണ് പെരുമ്പ. രാത്രി വൈകിയും ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകൾ പ്രവർത്തിക്കുന്ന പെരുമ്പയിൽ  അർദ്ധരാത്രി വരെ തിരക്കൊഴിയാറില്ല.എന്നാൽ സമീപകാലത്ത് ഭക്ഷണം കഴിക്കാനെത്തുന്നവർക്ക് നേരെയും രാത്രി ബസ്സ് കാത്ത് നിൽക്കുന്നവർക്ക് നേരെയും ചില സാമൂഹ്യ വിരുദ്ധ സംഘങ്ങളുടെ അതിക്രമം പതിവാവുകയാണ്.

    ഏറ്റവുമവസാനം  കഴിഞ്ഞ ദിവസം രാത്രി പെരുമ്പ കെ എസ് ആർ ടി സിക്ക് എതിർവശമുള്ള സ്വാഗത് ഹോട്ടലിൽ രാത്രി ഭക്ഷണം കഴിക്കാനെത്തിയ ഡി.വൈ.എഫ്.ഐ മാവിച്ചേരി വെസ്റ്റ് യൂണിറ്റ് സെക്രട്ടറി ശിവപ്രസാദ്,ജോയിന്റ് സെക്രട്ടറി നിഷാന്ത് ,നിതിൻ.എം. എന്നിവർക്ക് ഭക്ഷണത്തിൽ നിന്ന് പുഴുക്കളെ കിട്ടിയതിനെ തുടർന്ന് സംഭവം ഹോട്ടലുടമയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ ധിക്കാരപരമായ പെരുമാറ്റമാണുണ്ടായത്. എന്ന് പറയുന്നു.
    ഈ സമയം  തന്നെ കാറിലെത്തിയ ഒരു സംഘം സാമൂഹ്യവിരുദ്ധർ ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ദേഹത്ത് കാർ കയറ്റാൻ ശ്രമിക്കുകയും കാറിൽ നിന്നിറങ്ങി  മർദ്ദിക്കുകയും ചെയ്തു.പോലീസ് എത്തിയപ്പോഴേക്കും ഈ ക്രിമിനലുകൾ കാറുപേക്ഷിച്ച് ഓടി പോയിരുന്നു ഇന്നാണ് ഹോട്ടൽതുറന്നത് ഇതായിരിക്കാം അക്രമത്തിന് പിന്നിൽ എന്ന് സംശ്യയിക്കുന്നു

    No comments

    Post Top Ad

    Post Bottom Ad