Header Ads

  • Breaking News

    കണ്ണൂരിന്റെ ആദ്യ ഗോ-എയര്‍ ദുബായില്‍ പറന്നിറങ്ങി



     മട്ടന്നൂർ:
    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ഗോ എയറിന്റെ ദുബൈയിലേക്ക് നേരിട്ടുള്ള വിമാന സര്‍വിസ് ആരംഭിച്ചു. പ്രതിദിന സര്‍വിസ് സെപ്റ്റംബര്‍ 30 വരെയാണ് ആദ്യഘട്ടത്തില്‍ നടത്തുക. ഇന്നലെ രാത്രി 7.05ന് ദുബൈയിലേക്കു പുറപ്പെട്ട ആദ്യയാത്ര കിയാല്‍ എം ഡി വി. തുളസീദാസ് ഉദ്ഘാടനം ചെയ്തു.


    യുഎഇ സമയം രാത്രി 9.55നു ദുബൈയില്‍ എത്തി. പ്രാദേശിക സമയം 12.20നു ദുബൈയില്‍ നിന്നു പുറപ്പെട്ട തിരികേയുള്ള വിമാനം വെള്ളിയാഴ്ച പുലര്‍ച്ചേ 5.35നു കണ്ണൂരില്‍ എത്തും. കണ്ണൂരില്‍ നിന്നു കുവൈത്തിലേക്കു സര്‍വിസ് നടത്താന്‍ ഗോ എയറിന് അനുമതി ലഭിച്ചിട്ടുണ്ട്.. ഇതു വൈകാതെ ആരംഭിക്കും.



    വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ യുഎഇയിലെ അബുദാബിയിലും ഷാര്‍ജയിലേക്കുമായിരുന്നു കണ്ണൂരില്‍ നിന്നു നേരിട്ടുള്ള സര്‍വിസ്. ജെറ്റ് എയര്‍വെയ്‌സ് പ്രവര്‍ത്തനം നിര്‍ത്തിയതോടെ അവര്‍ക്ക് അനുവദിച്ചിരുന്ന ദുബൈ റൂട്ടാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) ഗോ എയറിനു കണ്ണൂരില്‍ നിന്നു നല്‍കിയത്.

    തുടങ്ങിയിട്ടു ആറുമാസത്തിലേറെയായിട്ടും കണ്ണൂരില്‍ നിന്നും വിദേശസര്‍വിസുകള്‍ തുടങ്ങാത്തതു കിയാലിന് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. നിരവധി വന്‍കിട വിദേശകമ്പനികളുമായി കിയാല്‍ അധികൃതരും സംസ്ഥാന സര്‍ക്കാരും ചര്‍ച്ച നടത്തിയിട്ടും ഇതിനു പരിഹാരം കണ്ടിരുന്നില്ല.
    വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്‌യുക 

    No comments

    Post Top Ad

    Post Bottom Ad