Header Ads

  • Breaking News

    ആലക്കോട് മേരിമാതാ കോളേജിലെ എസ്എഫ്ഐ ഏരിയ പ്രസിഡണ്ടിന് നേരെ ആക്രമം


    ആലക്കോട് മേരിമാതാ കോളേജിലെ എസ്എഫ്ഐ ഏരിയ പ്രസിഡണ്ടിന് നേരെ ആക്രമം. ആലക്കോട് ഏരിയ പ്രസിഡണ്ടും ബിഎ ഇംഗ്ലീഷ് രണ്ടാംവർഷ വിദ്യാർത്ഥിയുമായ തിമിരി എടത്തിൽ വീട്ടിൽ ആകാശ് 19നാണ് മർദ്ദനമേറ്റത്. കണ്ണൂർ സർവ്വകലാശാല എസ്  എഫ് ഐ യൂണിയൻറെ ആഭിമുഖ്യത്തിൽ കോളേജിൽ ഫ്രഷേഴ്സ് ഡേ പരിപാടി നടത്തിയിരുന്നു. ഇതിനിടെ ഇവിടെയെത്തിയ സീനിയർ വിദ്യാർത്ഥികൾ തന്നെ കൂട്ടംചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് ആകാശ് പറഞ്ഞു. തലയ്ക്ക് പരിക്കേറ്റ ആകാശിനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    No comments

    Post Top Ad

    Post Bottom Ad