Header Ads

  • Breaking News

    കനത്ത മഴയിൽ ചൂളിയാട് റോഡ് വെള്ളത്തിൽ മുങ്ങി. പള്ളിക്കുളവും സംസ്ഥാനപാതയും വെള്ളത്തിൽ


    ഇരിക്കൂർ:
    ഇന്നലെയും ഇന്നുമായി തിമർത്തു പെയ്ത മഴയിൽ ഇരിക്കൂറിലും പരിസര പ്രദേശങ്ങളിലും റോഡുകൾ വെള്ളത്തിൽ മുങ്ങി. ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയരികിൽ ഇരിക്കൂർ ടൗണിൽ കുളങ്ങര പള്ളിക്കുളവും മുറ്റവും സംസ്ഥാനപാതയും തോടും വെള്ളം നിറഞ്ഞു. പെരുവളത്ത് പറമ്പ്- ചേടിച്ചേരി-പുള്ളിയാഴ്ച മയ്യിൽ റോഡ്‌ വെള്ളത്തിൽ മുങ്ങിയതിനാൽ ഗതാഗതം ദുരിതപൂർണമായി. കാൽനടയാത്രക്കാരും ഇരുചക്ര -മുച്ചക്ര വാഹന യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്.ഈ റോഡിൽ ഒരിടത്തും വെള്ളം ഒഴുകിപ്പോകാൻ ഓവുചാലോ കലുങ്കുകളോ തോടുകളോ ഇല്ലാത്തതാണ് റോഡ് വെള്ളത്തിൽ മുങ്ങാനിടയായത്.സമീപങ്ങളിലെ വീട്ടുകാർ മതിലുകൾ കെട്ടിയതിനാലാണ് റോഡിൽ ഉയരത്തിൽ വെള്ളം കെട്ടിക്കിടക്കാൻ കാരണമായത്.

    കനത്ത മഴയിൽ കുന്നുമ്മൽ സിദ്ധീഖ് നഗർ, ഹയർ സെക്കണ്ടറി മേഖല എന്നിവിടങ്ങളിൽ നിന്ന് ശക്തിയായി ഒഴുകി വന്ന മഴവെളളവും മാലിന്യങ്ങളും ടൗണിലെ കലുങ്ക് അടഞ്ഞതിനാൽ കുളങ്ങര പള്ളികുളവും പള്ളി പരിസരവും ഓവുചാലും സംസ്ഥാന പാതയും വെള്ളത്തിൽ മുങ്ങി. കലുങ്കിലെ പൈപ്പിൽ കുടുങ്ങിയ മാലിന്യങ്ങൾ നീക്കിയ ശേഷമാണ് വെള്ളം ഇറങ്ങിയത്‌. പള്ളിക്കുളം ചെളിവെള്ളവും വിവിധ മാലിന്യങ്ങളും നിറഞ്ഞിരിക്കയാണ്. പള്ളിക്കളത്തിന്റെ ഒരു ഭാഗത്തെ ചെങ്കൽ ഭിത്തി ഇടിഞ്ഞുതകർന്നത് പുനർനിർമിച്ചിരുന്നില്ല.

    No comments

    Post Top Ad

    Post Bottom Ad