Header Ads

  • Breaking News

    തളിപ്പറമ്പിൽ ബസിനിടിച്ച് നിയന്ത്രണം വിട്ട് ടാറ്റാ എയസ് വാഹനം റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്കേറ്റു


    തളിപ്പറമ്പ്: 
    ബസിനിടിച്ച് നിയന്ത്രണം വിട്ട് ടാറ്റാ എയസ് വാഹനം റോഡരികിലെ താഴ്ച്ചയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. തമിഴ്നാട് സ്വദേശികളും ടാഗോർ വിദ്യാനികേതന് സമീപം ചിപ്സ് നിർമാണ യൂണിറ്റ് നടത്തുന്നവരുമായ ചിറവക്കിലെ വാടക ക്വാർട്ടേഴ്സിൽ താമസക്കാരുുമായ തിരുപ്പതി (40), മുത്തു.(25) എന്നിവർക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെ ആറരയോടെ കുറ്റിക്കോൽ നെല്ലിയോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം ദേശീയ പാതയിലാണ് അപകടം നടന്നത്. തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന എയ്സ് സ്വകാര്യ ബസിനിടിച്ച് റോഡരികിലെ താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad