Header Ads

  • Breaking News

    കേവലം 2500 രൂപയ്ക്ക് 365 ദിവസത്തേക്ക് അതിവേഗ ഫ്രീ ഇന്റർനെറ്റ്, അടുത്ത വിപ്ലവത്തിനൊരുങ്ങി ജിയോ


    ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം മുകേഷ് അംബാനിയാണ് ജിയോ ബ്രോഡ്ബാൻഡ് ആദ്യമായി പരിചയപ്പെടുത്തിയത്. അന്ന് പറഞ്ഞത് 1100 നഗരങ്ങളിൽ നിന്ന് അഞ്ചു കോടി വരിക്കാരെ ലക്ഷ്യമിടുന്നുവെന്നാണ്. ലഭ്യമായ റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ തന്നെ നൂറോളം നഗരങ്ങളിൽ ജിയോ എഫ്ടിടിഎച്ച് സർവീസ് ടെസ്റ്റിങ് നടക്കുന്നുണ്ട്.

    100 എംബിപിഎസ്, 50 എംബിപിഎസ് കണക്ഷനുകളാണ് ജിയോ അവതരിപ്പിക്കാൻ പോകുന്നത്. പ്രിവ്യൂ ഓഫറിന്റെ ഭാഗമായി ജിയോ ഗിഗാഫൈബർ ധാരാളം മേഖലകളിൽ ലഭ്യമാണെങ്കിലും വാണിജ്യ ലഭ്യതയെക്കുറിച്ച് ആശയക്കുഴപ്പമുണ്ട്. 100 എം‌ബി‌പി‌എസ് അല്ലെങ്കിൽ‌ 50 എം‌ബി‌പി‌എസ് വേഗം വേണോ എന്നതിനെ ആശ്രയിച്ച് 4500 രൂപ അല്ലെങ്കിൽ 2500 രൂപ ഫീസ് നൽകിയാൽ ജിയോ ഗിഗാഫൈബർ സൗജന്യമായി ലഭ്യമാണ്. ജിയോ ഗിഗാഫൈബർ വാണിജ്യപരമായി എപ്പോൾ ലഭ്യമാകുമെന്ന് അറിയണമെങ്കിൽ ഔദ്യോഗിക വിവരങ്ങൾ വരിക തന്നെ വേണം. ഈ മാസം നടക്കുന്ന റിലയൻസ് വാർഷിക പൊതുയോഗത്തിൽ ഔദ്യോഗിക ജിയോ ഗിഗാഫൈബർ ലോഞ്ചിങ് നടക്കുമെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു.

    ഏതാനും ആഴ്ചകൾക്കുള്ളിൽ ജിയോ ഗിഗാഫൈബർ തുടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങളുണ്ട്. ഈ മാസം നടക്കുന്ന പൊതുയോഗത്തിൽ റിലയൻസ് ഗിഗാ ഫൈബറിന്റെ വാണിജ്യ സേവനങ്ങൾ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ വർഷവും പുതിയ സേവനങ്ങളും ഉൽപന്നങ്ങളും പ്രഖ്യാപിക്കുന്ന റിലയൻസ് പ്രോഗ്രാമാണ് എജിഎം. ഈ വർഷത്തെ എജിഎം ജൂലൈ 20 നാണ് പ്രതീക്ഷിക്കുന്നത്.

    എന്നാൽ വാണിജ്യ നിരക്കുകൾ ഇപ്പോൾ പ്രഖ്യാപിക്കില്ലെന്നും ഒരു വർഷം ഫ്രീയായി സേവനം നൽകിയതിനു ശേഷമായിരിക്കും മറ്റു കാര്യങ്ങൾ വെളിപ്പെടുത്തുക എന്നും റപ്പോർട്ടുകളുണ്ട്. നിലവിൽ ബുക്ക് ചെയ്തവര്‍ക്കെല്ലാം ഒരു വര്‍ഷത്തേക്ക് ജിയോ ഗിഗാഫൈബർ സൗജന്യമായി നൽകും. ഒരു വര്‍ഷത്തെ പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കം ശേഷം മാത്രമെ വാണിജ്യ നിരക്കുകൾ ഈടാക്കുക.

    ഗിഗാ ഫൈബറിന്റെ വാണിജ്യ വിതരണത്തിനു ജിയോ ഇൻഫ്രാസ്ട്രക്ചർ മികച്ചരീതിയിൽ തയ്യാറാക്കുന്നുണ്ട്. കൂടാതെ ജിയോ ഗിഗാഫൈബർ വിപണി തയാറാക്കാനും പ്രതിമാസ അല്ലെങ്കിൽ വാർഷിക സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകളിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും കമ്പനിക്ക് മറ്റൊരു വർഷം എടുക്കുമെന്നാണ് അറിയുന്നത്.

    നിലവിൽ ഉപയോക്താക്കൾക്ക് 2,500 രൂപ അടച്ചാൽ ( തിരികെ നൽകാവുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ്) ഗിഗാഫൈബറിന്റെ സേവനം ഫ്രീയായി ലഭിക്കും. 50 എം‌ബി‌പി‌എസ് വരെ വേഗമുള്ള സിംഗിൾ-ബാൻഡ് വൈ-ഫൈ റൂട്ടർ ആണ് ഈ പ്ലാനിൽ ഓഫർ ചെയ്യുന്നത്. പ്രതിമാസം 1100 ജിബി ഡേറ്റ വരെ ഈ പ്ലാനിൽ ഉപയോഗിക്കാം.

    No comments

    Post Top Ad

    Post Bottom Ad