Header Ads

  • Breaking News

    പ്രൈവറ്റ് കമ്പനികളില്‍ 24,000 രൂപ മിനിമം ശമ്പളം നല്‍കണമെന്ന വ്യവസ്ഥ കര്‍ശനമാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍


    മിനിമം ശമ്പളം നല്‍കാത്ത പ്രൈവറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നവരുടെ പരാതി ലഭിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ലോക്സഭയില്‍ പബ്ലിക്ക് ഗ്രീവന്‍സസ് മന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കി. മിനിമം വേജസ് ആക്ട് മോദി സര്‍ക്കാര്‍ 2017ലാണ് പരിഷ്കരിച്ചത്, 65 വര്‍ഷത്തിനു ശേഷമാണ് ഇത്തരത്തിലുളള ഒരു നടപടിയുണ്ടാകുന്നത്. 40%മാണ് മിനിമം ശമ്പളം മോദി സര്‍ക്കാര്‍ ഉയര്‍ത്തിയത്.

    18,000 രൂപയില്‍ നിന്നാണ് 24,000 രൂപയിലേക്ക് കേന്ദ്രം മിനിമം വേതനം ഉയര്‍ത്തിയിട്ടുളളത്.


    ഇതുസംബന്ധിച്ച നിയമം അനുസരിക്കാത്ത കമ്പനികള്‍ക്ക് നേരെ പരാതികളുടെ അടിസ്ഥാനത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു. സ്ത്രീ ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയാണ് ചെലുത്തുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
    പ്രസവാവധി 12 ആഴ്ചയില്‍ നിന്ന് 24 ആഴ്ചയായി ഉയര്‍ത്തിയതായും മന്ത്രി ചൂണ്ടിക്കാട്ടി.

    No comments

    Post Top Ad

    Post Bottom Ad