15 കാരന് നേരെ പീഡന ശ്രമം; ബുക്ക്സ്റ്റാള്‍ ജീവനക്കാരന്‍ അറസ്റ്റില്‍
തലശ്ശേരി: ബുക്ക്സ്റ്റാളിൽ പുസ്തകം വാങ്ങാൻ വന്ന വിദ്യാർത്ഥിയായ 15 കാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ബുക്ക്സ്റ്റാളിലെ ജീവനക്കാരനെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ലോഗൻ സ്റോഡിൽ ജൂമാമസ്ജിദ് ന് അടുത്തുള്ള ബുക്ക്സ്റ്റാളിൽ തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ബുക്ക്സ്റ്റാളിലെ ജീവനക്കാരനായ ധർമടം സ്വദേശിയാണ് അറസ്റ്റിലായത്.
തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു.കടയിൽ പുസ്തകം വാങ്ങാൻ വന്ന വിദ്യാർത്ഥിയോട് ലൈംഗിക ഉദ്ധേശത്തോടെ പെരുമാറുകയും മറ്റും ചെയ്തുവെന്നുമാണ് കുട്ടിയുടെ ബന്ധുക്കൾ പോലീസിൽ നൽകിയ പരാതി.പോക്സോ വകുപ്പ് പ്രകാരമാണ് പ്രതിക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്.
© EZHOME LIVE ( www.ezhomelive.com )
No comments
Post a Comment