Header Ads

  • Breaking News

    ഐ ടി ഐ പ്രവേശനം അപേക്ഷ ക്ഷണിച്ചു


    പട്ടികജാതി വികസന വകുപ്പിന് കീഴില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍  മാടായി, ചെറുവത്തൂര്‍, നീലേശ്വരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഐ ടി ഐകളില്‍ വിവിധ മെട്രിക്, നോണ്‍ മെട്രിക് ട്രേഡുകളില്‍ പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചു. ആകെ സീറ്റുകളില്‍ പട്ടികജാതി- 80 ശതമാനം, പട്ടിക വര്‍ഗം-10 ശതമാനം, മറ്റ് വിഭാഗങ്ങള്‍ 10 ശതമാനം വീതം സംവരണം ചെയ്തിട്ടുണ്ട്. 14 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം.
    അപേക്ഷാ ഫോം അതത് ഐ ടി ഐകളില്‍ നിന്ന് ലഭിക്കും. താല്‍പര്യമുള്ളവര്‍ പേര്, വയസ്, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 29 ന് വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ ബന്ധപ്പെട്ട ഐ ടി ഐ കളില്‍ ലഭിക്കണം. പ്രവേശനം നേടുന്നവര്‍ക്ക് ഒന്നാംവര്‍ഷം 820 രൂപയും രണ്ടാം വര്‍ഷം 630 രൂപയും ലംപ്‌സംഗ്രാന്റും ലഭിക്കും. എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ഉച്ചഭക്ഷണവും പഠനകാലയളവില്‍ 3000 രൂപ സ്റ്റഡി ടൂര്‍ അലവന്‍സും ലഭിക്കും. ഇ മെയില്‍ : itscddkkd@gmail.com, ഫോണ്‍: 0495 2371451.

    No comments

    Post Top Ad

    Post Bottom Ad