Header Ads

  • Breaking News

    ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ വീ​ണ്ടും റെ​യ്ഡ്; വീ​ണ്ടും ഫോ​ണു​ക​ളും ക​ഞ്ചാ​വും പി​ടി​ച്ചു


    ക​ണ്ണൂ​ർ: 
    ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ജ​യി​ലി​ൽ വീ​ണ്ടും റെ​യ്ഡ്. ഞാ​യ​റാ​ഴ്ച ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ നാ​ലു മൊ​ബൈ​ൽ ഫോ​ണു​ക​ളും ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. ജ​യി​ൽ സൂ​പ്ര​ണ്ട​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.
    ശ​നി​യാ​ഴ്ച ജ​യി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ മൂ​ന്ന് മൊ​ബൈ​ൽ ഫോ​ണു​ക​ൾ, സിം ​കാ​ർ​ഡു​ക​ൾ, ക​ഞ്ചാ​വ്, പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ, ആ​യു​ധ​ങ്ങ​ൾ, റേ​ഡി​യോ​ക​ൾ, ചി​ര​വ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
    തൃ​ശൂ​ർ വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ് ച​ന്ദ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലും പു​ല​ർ​ച്ചെ മി​ന്ന​ൽ റെ​യ്ഡ് ന​ട​ന്നു. ഇ​വി​ടെ ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ കൊ​ല​ക്കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന ഷാ​ഫി​യി​ൽ​നി​ന്ന് ര​ണ്ടു സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. ഇ​വി​ടെ​നി​ന്ന് ആ​കെ പി​ടി​ച്ചെ​ടു​ത്ത നാ​ലു ഫോ​ണു​ക​ൾ മു​ന്തി​യ ഇ​ന​മാ​ണ്.
    ഷാ​ഫി​ക്കു പു​റ​മെ കൊ​ടി​സു​നി​യും മ​നോ​ജു​മ​ട​ക്കം അ​ഞ്ചു പ്ര​തി​ക​ൾ വി​യ്യൂ​ർ ജ​യി​ലി​ലു​ണ്ട്. കോ​ഴി​ക്കോ​ട് ജ​യി​ലി​ലും ഇ​വ​രി​ൽ​നി​ന്നു മൊ​ബൈ​ൽ ഫോ​ണു​ക​ൾ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.

    No comments

    Post Top Ad

    Post Bottom Ad