Header Ads

  • Breaking News

    പട്ടിക വിഭാഗക്കാര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ സ്റ്റിയറിങ് പദ്ധതി വരുന്നു


    സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് തുടങ്ങുന്നു. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണു പദ്ധതി നടപ്പാക്കുക. പട്ടികജാതി- വര്‍ഗ വിഭാഗങ്ങളിലെ യുവാക്കള്‍ക്കു തൊഴില്‍ മാര്‍ഗം കണ്ടെത്തിക്കൊടുക്കുകയാണു പ്രധാന ലക്ഷ്യം. ആകെ 150 വാഹനങ്ങള്‍ പുതുതായി വാങ്ങി നല്‍കും.
    പട്ടികജാതി, പട്ടികവര്‍ഗ വികസന കോര്‍പ്പറേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.’സ്റ്റിയറിങ്’ എന്നുപേരിട്ട പദ്ധതിയുടെ ഭാഗമാകാന്‍ 18-നും 35-നും ഇടയില്‍ പ്രായമുള്ള, അംഗീകൃത ഡ്രൈവിങ് ലൈസന്‍സും ബാഡ്ജും ഉള്ള പട്ടികവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് അപേക്ഷിക്കാം. ചെലവില്‍ ഒരുഭാഗം സര്‍ക്കാര്‍ സഹായമായി നല്‍കും. ബാക്കി തുക പട്ടികജാതി, പട്ടികവര്‍ഗ കോര്‍പ്പറേഷന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പയായും നല്‍കും.

    No comments

    Post Top Ad

    Post Bottom Ad