Header Ads

  • Breaking News

    അബ്ദുള്ളക്കുട്ടിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ശ്രീധരന്‍പിള്ള


    പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാഴ്ത്തിക്കൊണ്ട് ഫേസ് ബുക്ക് പോസ്റ്റിട്ടതിന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയ മുന്‍ എം.പിയും എല്‍. എല്‍. എയുമായ എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. മറ്റ് പാര്‍ട്ടികളിലെ പല നേതാക്കളും ബി.ജെ.പിയില്‍ വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ ശ്രീധരന്‍പിള്ള ഇന്ന് അബ്ദുള്ളക്കുട്ടിക്കും നാളെ കെ സുധാകരനും സ്വാഗതമെന്നും കൂട്ടിച്ചേര്‍ത്തു.മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാകുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. കോണ്‍ഗ്രസിന്റെ നരേന്ദ്രമോദി വിരുദ്ധ രാഷ്ട്രീയത്തിന് എതിരായി ചിന്തിക്കുന്നവര്‍ ആ പാര്‍ട്ടിയിലുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരനും പറഞ്ഞിരുന്നു. അബ്ദുള്ളക്കുട്ടി ബി.ജെ.പിയിലേക്ക് വരുമോ ഇല്ലയോ എന്ന് ഒരു സൂചനയും ഇല്ല.ബി.ജെ.പിയുടെ നയങ്ങളോട് യോജിക്കുന്ന ആര്‍ക്കും ബി.ജെ.പിയിലേക്ക് വരാമെന്നും വരാന്‍ താല്‍പര്യപ്പെട്ടാല്‍ പാര്‍ട്ടി ആലോചിക്കുമെന്നുമായിരുന്നു വി മുരളീധരന്റെ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിട്ടത്തിന് പാര്‍ട്ടി വിശദീകരണം ചോദിച്ചിട്ടും മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസ്സില്‍ നിന്നു പുറത്താക്കിക്കൊണ്ട് കോണ്‍ഗ്രസ് കടുത്ത നടപടി കൈക്കൊണ്ടത്.

    No comments

    Post Top Ad

    Post Bottom Ad