Header Ads

  • Breaking News

    ചിറവക്ക്-‐ കപ്പാലം റോഡ് വികസനം സ്തംഭിച്ചു ഗതാഗതക്കുരുക്ക‌് രൂക്ഷം



    തളിപ്പറമ്പ് :

    ചിറവക്ക്- കപ്പാലം ഭാഗത്തെ റോഡ് വികസനം  ചിലയാളുകളുടെ   ദുർവാശിയെതുടർന്ന് സ്തംഭിച്ചു. മഴയിൽ റോഡിൽ ചെളിവെള്ളം നിറഞ്ഞ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു.  

    വീതിയില്ലാത്ത ചിറവക്ക്- കപ്പാലം മേഖലയിലെ  മണിക്കൂറുകൾ നീളൂന്ന ഗതാഗതകുരുക്ക് പരിഹരിക്കാനാണ‌്  റോഡ‌്  നവികരണം ആരംഭിച്ചത‌്.  യുദ്ധകാലാടിസ്ഥാനത്തിൽ ഈ ഭാഗത്തെ നിർമ്മാണം പൂർത്തിയാക്കാൻ 1.10 കോടി രൂപ അനുവദിച്ച് സർക്കാരും  ജയിംസ‌് മാത്യു എംഎൽഎയും മുനിസിപ്പൽ ചെയർമാനും സജീവമായി രംഗത്തിറങ്ങിയതാണ്. 

    അതിനിടെ  സഹകരണസ്ഥാപനമായ റബ്മാർക്‌സിന്റെ കോംപ്ലക്‌സിലെ രണ്ട് വാടകക്കാരും അവരിൽനിന്ന് നിയമവിരുദ്ധമായി മുറികൾ വാങ്ങിയ രണ്ട് കച്ചവടക്കാരുമാണ് സ്‌റ്റേയുടെ പിൻബലത്തിൽ റോഡ് വികസനം അട്ടിമറിച്ചത്.  

    ശങ്കരപപ്പടം ഉടമ വിജയൻ,  അഡ്വ. ശ്രീധരൻ നമ്പ്യാർ,   ബാബു തുടങ്ങിയ പാതയോരത്തെ വ്യാപാരികളും വീട്ടുടമകളും   റോഡിന്  സ്ഥലം നൽകിയിരുന്നു.   റോഡിന് സ്ഥലം വിട്ടുകൊടുത്ത് റബ്മാർക്‌സ് സൊസൈറ്റി സമ്മതപത്രം നൽകിയപ്പോഴാണ് വാടകക്കാർ  സ്‌റ്റേ വാങ്ങിയത്.  

     വാടകകുടിശികക്കാരായ ഇവർ നിയമവിരുദ്ധമായി മറിച്ചുനൽകിയ മുറികളിലാണ‌് ചില സ്ഥാപനങ്ങൾ   പ്രവർത്തിക്കുന്നത്. 
    വികസന പ്രവൃത്തി നിലച്ചതോടെ  തളിപ്പറമ്പ് നഗരത്തിൽ ഗതാഗതം  താറുമാറായി.  നിലവിൽ മലയോരമേഖലയിലേക്ക‌് ബസുകൾ  ചിറവക്ക് വഴിയാണ് പോകുന്നത്. റോഡ് വികസനം സ്തംഭിച്ചതിനാൽ മണിക്കൂറുകളെടുത്താണ് ഇതുവഴി വാഹനങ്ങൾ പോകുന്നത്. 

    ഇവിടെയുള്ള ഗതാഗതസ്തംഭനം ദേശീയപാതയിലെ വാഹനയാത്രയും സ്തംഭിക്കാൻ കാരണമായി.  റോഡ് നിർമാണം തടഞ്ഞതിനെതിരെ സമരത്തിന്  ഒരുങ്ങുകയാണ്‌ രാഷ്ട്രിയ പാർടികളും യുവജന സംഘടനകളും നാട്ടുകാരും.

    No comments

    Post Top Ad

    Post Bottom Ad