Header Ads

  • Breaking News

    പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുരുവായുരില്‍ തുലാഭാരം നടത്തുന്നത് താമരപ്പൂക്കള്‍കൊണ്ട്


    പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഗുരുവായുരില്‍ തുലാഭാരം നടത്തുന്നത് താമരപ്പൂക്കള്‍കൊണ്ട്. 112 കിലോ താമരപ്പൂക്കള്‍ തുലാഭാരത്തിനായി ഏല്‍പിച്ചതായി ദേവസ്വം ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു.
    നാഗര്‍കോവിലില്‍നിന്നാകും ഇതിനായുള്ള പൂക്കള്‍ എത്തിക്കുക. ഇതില്‍നിന്ന് ആവശ്യത്തിനനുസരിച്ച്‌ ഉപയോഗിക്കും. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നരേന്ദ്രമോദി 2008 ജനുവരി 14-ന് ദര്‍ശനത്തിനു വന്നപ്പോഴും താമരപ്പൂകൊണ്ട് തുലാഭാരം നടത്തിയിരുന്നു. അന്ന് കദളിപ്പഴംകൊണ്ടും തുലാഭാരമുണ്ടായിരുന്നു

    No comments

    Post Top Ad

    Post Bottom Ad