Header Ads

  • Breaking News

    മൊബൈൽ പ്രേമികളെ ഞെട്ടിക്കാൻ പുതിയ ഫോണുമായി ഷവോമി സവിശേഷതകൾ നിരവധി


    നിരവധി സവിശേഷതകളോട് കൂടിയ എംഐ 9ടി സ്മാർട്ട് ഫോൺ യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ഷവോമി. 6.39 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേ, ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 പ്രൊസസർ, 48 എംപി+എട്ട് എംപി+13 എംപി സെൻസറോട് കൂടിയ മൂന്ന് പിൻക്യാമറ, 20 എംപി പോപ്പ് അപ്പ് സെൽഫി ക്യാമറ, 4000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന സവിശേഷതകൾ. 

    ഗ്രേഡിയന്റ് നിറങ്ങളിലുള്ള ബാക്ക് പാനൽ, പിന്‍ഭാഗത്തും മുന്നിലുമുള്ള ഗൊറില്ല ഗ്ലാസ് 5 ന്റെ സംരക്ഷണം എന്നിവയാണ് മറ്റു പ്രത്യേകതകൾ. ആന്‍ഡ്രോയിഡ് പൈ അടിസ്ഥാനമാക്കിയുള്ള എംഐയുഐ 10ലായിരിക്കും ഫോണിന്റെ പ്രവർത്തനം. 6ജിബി റാമുള്ള ഫോൺ 64 ജിബി, 128 ജിബി ഇന്റേണല്‍ സ്‌റ്റോറേജുകളിൽ ലഭ്യമാകും. അധികം വൈകാതെ തന്നെ ഫോൺ ഇന്ത്യൻ വിപണി കീഴടക്കാൻ എത്തുമെന്ന് പ്രതീക്ഷിക്കാം.

    No comments

    Post Top Ad

    Post Bottom Ad