Header Ads

  • Breaking News

    തിരുവനന്തപുരത്ത് പോലീസുകാരുടെ തമ്മിലടി: എട്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍


    സഹകരണ സംഘം തിരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ പോലീസുകാർ തമ്മിലടിച്ച സംഭവത്തിൽ 14 പോലീസുകാർക്കെതിരെ നടപടി. ആദ്യ ഘട്ടമായി എട്ട് പേരെ സസ്പെൻഡ് ചെയ്തു.
    സൊസൈറ്റി ഓഫീസ് ഉപരോധിച്ച് സമരം നടത്തിയതടക്കം ഗുരുതര അച്ചടക്ക ലംഘനം നടത്തിയതിന്റെ പേരിൽ സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.

    ശനിയാഴ്ച രാവിലെയാണ് തിരിച്ചറിയൽ കാർഡ് വൈകുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടത് -വലത് സംഘടനകളിൽ പെട്ട പോലീസുകാർ തമ്മിൽ ആദ്യം വാക്കുതർക്കവും പിന്നീട് ഉന്തും തള്ളുമുണ്ടായത്.
    കുത്തിയിരുന്ന് സമരം നടത്തുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തതിന് രണ്ട് വനിതാ സിവിൽ ഓഫീസർമാരടക്കം എട്ട് പേർക്കെതിരെ ഗുരുതര അച്ചടക്കലംഘനത്തിനാണ് നടപടിയെടുത്തിരിക്കുന്നത്.

    ജൂൺ 27 നാണ് സഹകരണസംഘം തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന അനിഷ്ടസംഭവങ്ങളിൽ നടപടിയെടുക്കാൻ ഹൈക്കോടതി നിർദേശമുണ്ട്. പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കുന്ന സംഭവം എന്നാണ് സസ്പെൻഷൻ ഉത്തരവിൽ സിറ്റി പോലീസ് കമ്മീഷണർ വിശദീകരിച്ചിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad