Header Ads

  • Breaking News

    ഇൻഡി​ഗോയിൽ 999 രൂപയ്ക്ക് ടിക്കറ്റ്; ബുക്ക് ചെയ്യാൻ ഇനി 2 ദിവസം മാത്രം


    ബജറ്റ് എയർലൈനായ ഇൻഡിഗോയിൽ ടിക്കറ്റുകൾക്ക് വമ്പൻ ഓഫർ. നാലു ദിവസം നീണ്ടു നിൽക്കുന്ന ഓഫർ വിൽപ്പന ജൂൺ 14ന് അവസാനിക്കും. 10 ലക്ഷം സീറ്റുകളാണ് ഓഫർ നിരക്കി കമ്പനി വിൽക്കുന്നത്. 999 രൂപ മുതലാണ് ഇൻ‍ഡി​ഗോയുടെ ആഭ്യന്തര ടിക്കറ്റുകൾ ലഭിക്കുക. അന്താരാഷ്ട്ര റൂട്ടുകളിൽ 3,499 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾ ഇതാ.....

    യാത്രാ കാലാവധി

    ഇന്നലെയാണ് (ജൂൺ 11) ഇൻഡി​ഗോ ഓഫർ വിൽപ്പന ആരംഭിച്ചത്. ജൂൺ 14 വരെ ടിക്കറ്റുകൾ ഓഫർ നിരക്കിൽ ലഭിക്കും. ജൂൺ 26 മുതൽ സെപ്തംബർ 28 വരെയാണ് ഓഫർ നിരക്കിൽലെടുക്കുന്ന ടിക്കറ്റുകളിൽ യാത്ര ചെയ്യാവുന്ന കാലാവധി. ആഭ്യന്തര, അന്താരാഷ്ട്ര യാത്രകൾക്കും ഓരേ കാലാവധിയാണ് അനുവദിച്ചിരിക്കുന്നത്. സീറ്റിന്റെ ലഭ്യത അനുസരിച്ചാണ് ഓഫർ ലഭിക്കുക.


    ആഭ്യന്തര റൂട്ടുകൾ

    ഓഫർ നിരക്കുകളിൽ ലഭ്യമാകുന്ന ആഭ്യന്തര റൂട്ടുകളും ടിക്കറ്റ് നിരക്കും ചുവടെ ചേർക്കുന്നു.

    ഡൽഹി - അഹമ്മദാബാദ് റൂട്ട് - 1799 രൂപ
    ഡൽഹി - ബംഗളൂരു - 3,299 രൂപ
    ഡൽഹി-ചണ്ഡീഗഡ് - 1,299 രൂപ
    ഡൽഹി - ജയ്പൂർ - 1,499 രൂപ
    ജയ്പൂർ - ഡൽഹി - 1,799 രൂപ
    ഗോവ - ഹൈദരാബാദ് - 1,499 രൂപ
    ഹൈദരാബാദ് - ബംഗളൂരു - 1,899 രൂപ
    ഡൽഹി - ഡെറാഡൂൺ - 1,999 രൂപ


    അന്താരാഷ്ട്ര റൂട്ടുകൾ

    ഓഫർ നിരക്കിൽ ടിക്കറ്റ് ലഭിക്കുന്ന അന്താരാഷ്ട്ര റൂട്ടുകൾ

    ഡൽഹി - അബുദാബി - 6,799 രൂപ
    ബംഗളൂരു - ബാങ്കോക്ക് - 6,899 രൂപ
    കൊൽക്കത്ത - ബാങ്കോക്ക് - 5099 രൂപ
    ഹൈദരാബാദ് - ദുബായ് - 8,999 രൂപ
    ഡൽഹി - ദുബായ് - 7,799 രൂപ
    ഡൽഹി - കോലാലംപൂർ - 6,599 രൂപ


    ഇൻഡി​ഗോ

    ആഭ്യന്തര പാസഞ്ചർ മാർക്കറ്റിൽ ഏകദേശം 50 ശതമാനം പങ്കാളിത്തമുള്ള ഇൻഡിഗോ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നാണ്. ഏകദേശം 1,400 പ്രതിദിന സർവീസുകളുള്ള ഇൻഡി​ഗോ 53 ആഭ്യന്തര വിമാനത്താവളങ്ങളിലേയ്ക്കും 17 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേയ്ക്കുമാണ് സർവ്വീസ് നടത്തുന്നത്. കൊൽക്കത്തിയിൽ നിന്ന് ഹോം കോങ്ങിലേയ്ക്കുള്ള പുതിയ സർവ്വീസും ഇൻഡി​ഗോ പ്രഖ്യാപിച്ചു കഴിഞ്ഞു. ആ​ഗസ്റ്റ് 20 മുതൽ പുതിയ സർവ്വീസ് കമ്പനി ആരംഭിക്കും.

    No comments

    Post Top Ad

    Post Bottom Ad