വധശ്രമക്കേസിൽ 6 സിപിഎം പ്രവർത്തകർക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ
Type Here to Get Search Results !

വധശ്രമക്കേസിൽ 6 സിപിഎം പ്രവർത്തകർക്ക് 10 വർഷം കഠിനതടവും പിഴയും ശിക്ഷ


ആർഎസ്‌എസ് നേതാവ് എം.പി.സുമേഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിൽ പൊട്ട്യൻ സന്തോഷ് ഉൾപ്പെടെ 6 സിപിഎം പ്രവർത്തകരെ 10 വർഷം കഠിന തടവിനും 30000 രൂപ വീതം പിഴ അടയ്‌ക്കാനും പ്രിൻസിപ്പൽ അസിസ്‌റ്റന്‍റ് സെഷൻസ് ജഡ്‌ജി ശിക്ഷിച്ചു. കൊടി സുനി ഉൾപ്പെടെ 4 പേരെ വിട്ടയച്ചു.സി.ഒ.ടി.നസീർ വധശ്രമക്കേസിൽ പൊലീസ് അന്വേഷിക്കുന്ന ആളാണു പൊട്ട്യൻ സന്തോഷ്.1 മുതൽ 5 വരെ പ്രതികളായ പൊന്ന്യം കുണ്ടുചിറ കൃഷ്‌ണാലയത്തിൽ വി.പി. സന്തോഷ് എന്ന പൊട്ട്യൻ സന്തോഷ്,എരഞ്ഞോളി കുടക്കളം കക്കാടൻ ഹൗസിൽ കെ. ദിരേഷ് എന്ന ധീരു, അനുജൻ കെ.ദിജേഷ്, തച്ചോളി ഹൗസിൽ ഷിജിത്ത്, കുഞ്ഞിപ്പറമ്പത്ത് ജിനേഷ് , 7 ാം പ്രതി പൊന്ന്യം കുണ്ടുചിറ വലിയകത്ത് വീട്ടിൽ സംജീർ എന്നിവർക്കാണു ശിക്ഷ. 1,3,7 പ്രതികൾക്ക് 2 വർഷവും 5 മാസവും തടവും 4,5 പ്രതികൾക്ക് 5 മാസം തടവും വേറെയും വിധിച്ചെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴ അടച്ചാൽ പരുക്കേറ്റ സുമേഷിനു നൽകാനും വിധിച്ചു.പിഴ അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവു ശിക്ഷ അനുഭവിക്കണം. 2008 മാർച്ച് 5 ന് ഉച്ചയ്‌ക്ക് 2.45ന് ന് നാരങ്ങാപ്പുറത്താണു സംഭവം.
Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad

Join Our Whats App Group