Header Ads

  • Breaking News

    +2 ക്കാര്‍ക്ക് നാവിക സേനയില്‍ എന്‍ജിനീയറാകാം; ശമ്പളം 83,448 രൂപ


    ഏഴിമല നേവല്‍ അക്കാദമിയിലേക്ക് 10+2 കേഡറ്റ് (ബി.ടെക്) എന്‍ട്രി സ്‌കീമിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ മികച്ച മാര്‍ക്കോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാലുവര്‍ഷത്തെ ബി.ടെക് കോഴ്സിന് പ്രവേശനം ലഭിക്കും. അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ബ്രാഞ്ചുകളില്‍ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കാം.

    നാലുവര്‍ഷത്തെ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു.) യുടെ ബി.ടെക് ബിരുദവും 83,448 രൂപ ശമ്പളസെ്കയിലില്‍ നേവിയില്‍ സബ് ലെഫ്റ്റനന്റ് പദവിയും ലഭിക്കും. കമാന്‍ഡര്‍ പദവി വരെ ഉയരാവുന്ന തസ്തികയാണിത്. 

    യോഗ്യത: 
    ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ 70 ശതമാനം മാര്‍ക്കോടെ പ്ലസ്ടു. എസ്.എസ്.എല്‍.സി. തലത്തിലോ പ്ലസ്ടു തലത്തിലോ ഇംഗ്ലീഷിന് മിനിമം 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. അപേക്ഷകര്‍ 2019 ജെ.ഇ.ഇ. (മെയിന്‍) പരീക്ഷ എഴുതിയിരിക്കണം. ജെ.ഇ.ഇ. (മെയിന്‍) അഖിലേന്ത്യാ റാങ്കിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്...

    പ്രായം: 
    02.07.2000-നും 01.01. 2003-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പ്പെടെ) ജനിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍മതി.

    ശാരീരികയോഗ്യത: 
    ഉയരം: 157 സെ.മീ. പ്രായത്തിനനുസരിച്ച തൂക്കം. മികച്ച കാഴ്ചശക്തി. വര്‍ണാന്ധത, നിശാന്ധത എന്നിവ പാടില്ല. 

    അപേക്ഷിക്കേണ്ട വിധം: 
    www.joinindiannavy.gov.in എന്ന വെബ്സൈറ്റിലൂടെ മേയ് 31 മുതല്‍ ഓണ്‍ലൈന്‍ ആയാണ് അപേക്ഷിക്കേണ്ടത്. വെബ്സൈറ്റില്‍ പ്രവേശിക്കുന്നതിനുമുമ്പായി 10 കെ.ബി.യില്‍ കുറവ് വലുപ്പമുള്ള പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സ്‌കാന്‍ ചെയ്ത് കംപ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കണം. അപേക്ഷാഫോറത്തിന്റെ നിര്‍ദ്ദിഷ്ട കോളത്തില്‍ ഈ ഫോട്ടോ അപ്ലോഡ് ചെയ്യണം. 

    എസ്.എസ്.എല്‍.സി., പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക്ലിസ്റ്റുകള്‍, ജെ.ഇ.ഇ. (മെയിന്‍) സ്‌കോര്‍കാര്‍ഡ് എന്നിവയും പി.ഡി.എഫ്. രൂപത്തിലാക്കി ഓണ്‍ലൈന്‍ അപേക്ഷയ്‌ക്കൊപ്പം അപ്ലോഡ് ചെയ്യണം.  പൂരിപ്പിച്ച അപേക്ഷാഫോറത്തിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.   

    ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി: 
    ജൂണ്‍ 17.

    No comments

    Post Top Ad

    Post Bottom Ad