Header Ads

  • Breaking News

    വിമാനം റദ്ദ് ചെയ്തു : യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കി ഇന്‍ഡിഗോ


    വിമാനം കാരണമില്ലാതെ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് പണം മടക്കി നല്‍കി ഇന്‍ജിഗോ വിമാന കമ്പനി. തിരുവനന്തപുരം-ദോഹ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയ സാഹചര്യത്തിലാണ് നേരത്തെ ടിക്കറ്റെടുത്തവര്‍ക്ക് ഇന്‍ഡിഗോ പണം മടക്കിനല്‍കുന്നത്. . തിരുവനന്തപുരത്തിനു പുറമേ ദോഹ-അഹമ്മദബാദ് സര്‍വീസും നാളെ മുതല്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണ്. എന്നാല്‍ ഈ റൂട്ടില്‍ ടിക്കറ്റെടുത്തവര്‍ക്കു നിലവില്‍ മറ്റു വിമാനത്താവളങ്ങളിലൂടെ ബദല്‍ യാത്രാക്രമീകരണം ഏര്‍പ്പെടുത്തുന്നതേയുള്ളൂ.
    തിരുവനന്തപുരം സര്‍വീസ് നിര്‍ത്തുന്നതായി യാത്രക്കാരെ അറിയിച്ചപ്പോള്‍ മുംബൈ, ഡല്‍ഹി വഴി ബദല്‍ യാത്ര ഒരുക്കാമെന്ന നിര്‍ദേശമാണ് അധികൃതര്‍ മുന്നോട്ടു വച്ചത്. എന്നാല്‍ ടിക്കറ്റ് കൊച്ചിയിലേക്ക് മാറ്റിത്തരണമെന്നായിരുന്നു യാത്രക്കാരുടെ ആവശ്യം. പണം മടക്കി നല്‍കാന്‍ എയര്‍ലൈന്‍സ് അധികൃതര്‍ തുടക്കത്തില്‍ തയാറാകാതിരുന്നത് യാത്രക്കാരില്‍ ആശങ്ക സൃഷ്ടിച്ചു. ടിക്കറ്റ് റദ്ദാക്കി പണം ആവശ്യപ്പെട്ട് കൂടുതല്‍ യാത്രക്കാര്‍ രംഗത്തെത്തിയതോടെയാണ് പണം മടക്കി നല്‍കിത്തുടങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad