Header Ads

  • Breaking News

    ഈ തസ്തികയിൽ ഇന്ത്യൻ നേവിയിൽ അവസരം


    മ്യുസീഷൻ സെയിലർ‌ ആകാൻ 2/2019 ബാച്ചിലേക്ക് അവിവാഹിതരായ പുരുഷന്മാർക്ക് ഇപ്പോൾ അപേക്ഷിക്കാം. മെട്രിക്കുലേഷൻ പരീക്ഷാ ജയം, സംഗീത അഭിരുചി. വിൻഡ് ഇൻസ്ട്രുമെന്റ്, കീബോർഡ്, സ്ട്രിങ് തുടങ്ങിയ ഏതെങ്കിലുമൊരു ഇന്ത്യൻ/ഫോറിൻ സംഗീത ഉപകരണങ്ങളിൽ വൈദഗ്‌ധ്യം എന്നിവയാണ് ആവശ്യമായ യോഗ്യത.
    പ്രിലിമിനറി സ്ക്രീനിങ് ബോർഡ്, ഫൈനൽ സ്ക്രീനിങ് ബോർഡ് എന്നിവയുടെ അടിസ്‌ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ജൂലൈ ആറ് മുതൽ 10 വരെയുള്ള തീയതികളിലായിരിക്കും പ്രിലിമിനറി സ്‌ക്രീനിങ് ടെസ്‌റ്റ് നടക്കുക. രണ്ടു ഘട്ടങ്ങളുള്ള പ്രിലിമിനറി സ്‌ക്രീനിങ് ടെസ്റ്റിലെ ആദ്യ ഘട്ടത്തിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ പരിശോധന നടത്തും. രണ്ടാം ഘട്ടത്തിൽ ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന എന്നിവ ഉണ്ടാവും. ഇതിൽ യോഗ്യത നേടുന്നവർക്കായി സെപ്റ്റംബർ മൂന്ന് മുതൽ ആറ് വരെയുള്ള തീയതികളിൽ മുംബൈ കൊളാബയിലെ ഐഎൻഎസ് കുഞ്ഞാലിയിൽ ഫൈനൽ സ് ക്രീനിങ് ടെസ്റ്റും ഫൈനൽ മെഡിക്കൽ എക്സാമിനേഷനും നടത്തും.
    ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഐഎൻഎസ് ചിൽകയിൽ 2019 ഒക്ടോബറിൽ അടിസ്‌ഥാന പരിശീലനം തുടങ്ങും. തുടർന്ന് മുംബൈയിൽ 26 ആഴ്ചത്തേക്ക് പ്രത്യേക പരിശീലനവുമുണ്ടാകും. പരിശീലനത്തിലെ പ്രകടനം തൃപ്‌തികരമല്ലാതായാൽ എപ്പോൾ വേണമെങ്കിലും മടക്കി അയക്കും. വിജയകരമായി പൂർത്തിയാക്കുന്നവരെ 15 വർഷത്തേക്ക് നിയമിക്കും. അവസാന തീയതി : മെയ് 19

    No comments

    Post Top Ad

    Post Bottom Ad