Header Ads

  • Breaking News

    തലശ്ശേരിയിലെ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ മിന്നലായി വിജിലൻസുകാരെത്തി ; ഏജന്റുമാർ കുടുങ്ങി


    തലശ്ശേരി:
    എരഞ്ഞോളി കുണ്ടുചിറയിലെ മോട്ടോർ വാഹന വകുപ്പിന്റെ ടെസ്റ്റ് ഗ്രൗണ്ടിൽ ഇന്നലെ രവിലെയാണ് വിജിലൻസിന്റെ മിന്നൽ പരിശോധനടന്നത്. ഒരേ സമയം നാല് ഭാഗത്ത് നിന്നും ഇരച്ചെത്തിയ ഉദ്യോഗസ്ഥർ ഏജന്റ്മാരെന്ന് തിരിച്ചറിഞ്ഞവരെ വട്ടമിട്ട് പിടികൂടി കൈവശമുള്ള രേഖകളും പണവും കസ്റ്റഡിയിലെടുത്തു. പരാതികൾ വ്യാപകമായതിനെ തുടർന്നാണ് വിജിലൻസ് ആൻറ് ആൻറി കറസ്പൻസ് സ്ക്വാഡ് കണ്ണൂർ സി.ഐ.ടി.പി.സുമേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തിയത്. ആർ.ടി.ഒ.ഓഫീസിലെ ഉദ്ധ്യോഗസ്ഥർ കൈവശം വെക്കേണ്ട നിരവധി രേഖകൾ ഏജൻറ് മാരിൽ നിന്നും കണ്ടെടുത്തതായി സൂചനയുണ്ട്. കൂടുതൽ വിവരങ്ങൾ ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല.
    വാഹന റജിസ്റ്റേഷന് നാൽപ്പത്തിയഞ്ച് രൂപ സർക്കാറിലേക്ക് അടക്കേണ്ട സ്ഥാനത്ത് എഴുന്നൂറ് മുതൽ ആയിരത്തി അഞ്ഞൂറ് രൂപ വരെ ഏജന്റുമാർ മുഖേന വാങ്ങിക്കുന്നതായിട്ടാണ് പരാതികൾ. വാഹന ഉടമകൾക്ക് നേരിട്ട് ആർ.ടി.ഒ.ഓഫീസിലെത്തി പണമടച്ച് റജിസ്ട്രേഷന് അപേക്ഷ നൽകാമെങ്കിലും ഓഫീസ് ജീവനക്കാർ മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഇവരെ മടക്കി അയക്കുകയാണത്രെ ചെയ്യുന്നത്. ഇത് ഒത്തുകളിയാണത്രെ. ഇതേ തുടർന്നാണ് വാഹന ഉടമകൾ ഏജന്റ്മാരെ ആശ്രയിക്കേണ്ടി വരുന്നത് .ഇത് സംബന്ധിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലുമാണ് മിന്നൽ പരിശോധന. കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്നും ഏജൻറുമാർക്കും ഇതിന് പിന്നിൽ പ്രവർത്തിച്ചു വരുന്ന ഉദ്യോഗസ്ഥർക്കുമെതിരെ റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് സൂചനകൾ.

    No comments

    Post Top Ad

    Post Bottom Ad