Header Ads

  • Breaking News

    താവം റെയിൽവേ മേൽപ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും കാൽനടയാത്രക്കാർക്കായുളള  ഫൂട്ട് ഓവർ ബ്രിജ് നിർമാണം എങ്ങുമെത്തിയില്ല


    താവം:

    താവം റെയിൽവേ മേൽപ്പാലം ഗതാഗതത്തിനു തുറന്നുകൊടുത്തു മാസങ്ങൾ കഴിഞ്ഞിട്ടും കാൽനടയാത്രക്കാർക്കായുളള  ഫൂട്ട് ഓവർ ബ്രിജ് നിർമാണം എങ്ങുമെത്തിയില്ല.






    പഴയങ്ങാടി–താവം പളളിക്കര ഭാഗത്തു നിന്നു കാൽനട യാത്രക്കാർക്ക് ഇരു ഭാഗങ്ങളിലേക്കും  എത്താൻ  പാലത്തോട് അനുബന്ധിച്ചാണ് ഫൂട്ട് ഓവർബ്രിജ് ഒരുക്കേണ്ടത്. എന്നാൽ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ പഴയങ്ങാടി ഭാഗത്തെ കോൺക്രീറ്റ് പടികളുടെ പണി മാത്രമാണു പൂർത്തിയായത്. 








    താവം ഭാഗത്ത് പ്രവൃത്തി  ഇതുവരെ ആരംഭിച്ചില്ല. ഇത് കാൽനടയാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നു..
     റെയിൽവേ പാളം മുറിച്ചു കടന്നാണ് ഇപ്പോൾ യാത്രക്കാർ മറുവശത്ത് എത്തുന്നത്. രാത്രിയായാൽ  പാളം മുറിച്ചു കടക്കാൻ ഇവിടെ തെരുവുവിളക്കു പോലുമില്ല,







    നേരത്തേ താവം ഭാഗത്തുണ്ടായിരുന്ന  ഇരുമ്പ് തൂണുകൾ  റെയിൽവേ അധികൃതർ ഫൂട്ട് ഓവർ ബ്രിജ് നിർമാണത്തിന്റെ സൗകര്യാർഥം നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ  ഫൂട്ട് ഓവർബ്രിജിനു സമീപത്തു കൂടി കടന്നു പോകുന്ന പളളിക്കര ഭാഗത്തേക്കുളള റോഡ് നവീകരണവും ആരംഭിച്ചിട്ടുണ്ട്. കെഎസ്ടിപിക്കാണ് നിർമാണ ചുമതല















    No comments

    Post Top Ad

    Post Bottom Ad