കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്; ദൃശ്യങ്ങൾ പുറത്ത് വിട്ടു
കാസര്‍കോട് :
കാസര്‍കോട് മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന ആരോപണവുമായി കോൺഗ്രസ്. കള്ളവോട്ട് ചെയ്തതിന്‍റെതെന്ന് അവകാശപ്പെട്ട് ദൃശ്യങ്ങൾ പുറത്ത് വിട്ടാണ് കോൺഗ്രസ് കള്ളവോട്ട് അവകാശവാദം വീണ്ടും ഉന്നയിച്ചത്. എരമംകുറ്റൂർ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപമകായി കള്ളവോട്ട് നടന്നതായാണ് ആരോപണം.
ചെറുതാഴം പഞ്ചായത്തിലെ പത്തൊൻപതാം നമ്പര്‍ ബൂത്തിൽ വ്യാപകമായി കള്ളവോട്ട് നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പറയുന്നു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വിട്ടിട്ടുണ്ട്. ജനപ്രതിനിധികൾ മുൻപഞ്ചായത്ത് അംഗങ്ങൾ വ്യാപാരി വ്യവസായി പ്രതിനിധികൾ എല്ലാവരും കള്ളവോട്ടിന് നേതൃത്വം നൽകിയിട്ടുണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നുണ്ട്.
തിരിച്ചറിയൽ കാർഡുകൾ ഒരാൾ ഒന്നിച്ചു കൈമാറുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്. ആരോപണങ്ങൾക്ക് എല്ലാം തെളിവായി ദൃശ്യങ്ങളും കോൺഗ്രസ് പുറത്തു വിട്ടിട്ടുണ്ട്.

No comments
Post a Comment