Header Ads

  • Breaking News

    കേരളം ഇരുട്ടിലേക്ക് ; വൈദ്യുതി കടമെടുക്കുന്നത് വന്‍തുകയ്ക്ക്


    വരൾച്ച കടുത്തതോടെ കേരളം ഇരുട്ടിലേക്ക് നീങ്ങുകയാണ്. ഇതോടെ കെഎസ്ഇബി സ്വകാര്യ കമ്പനികളില്‍ വന്‍തുകയ്ക്കാണ് വൈദ്യുതി കടമെടുക്കുന്നത്. അധികവൈദ്യുതിക്ക് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ്‌ ലോഡ് ഷെഡിങ് നടത്തുന്നത്. പകല്‍ ഇപ്പോഴത്തെ പരമാവധി വൈദ്യുതി ഉപയോഗം 3352 മെഗാവാട്ടും രാത്രി 4311 മെഗാവാട്ടുമാണ്. കഴിഞ്ഞവര്‍ഷം ഇത് പകല്‍ 2800, രാത്രി 4,011 മെഗാവാട്ട് വീതമായിരുന്നു.
    കനത്ത ചൂടിനെത്തുടർന്ന് പലരും എയര്‍ കണ്ടീഷണറുകളിലേക്ക് മാറി. ഇത് വൈദ്യുതി ഉപയോഗം കൂടാന്‍ കാരണമായിട്ടുണ്ട്. പ്രത്യേകിച്ച്‌ രാത്രി സമയങ്ങളിലാണ് വൈദ്യുതി ഉപയോഗം കൂടുതല്‍. നിലവില്‍ ലോഡ് ഷെഡ്ഡിങ് ഒഴിവാക്കാന്‍ കെഎസ്‌ഇബി സ്വകാര്യ കമ്പനികളില്‍നിന്ന് വന്‍തുകയ്ക്ക് വൈദ്യുതി വാങ്ങുകയാണ്.
    ഓരോ ദിവസവും ആവശ്യമായ വൈദ്യുതിയുടെ അളവ് തലേന്നുതന്നെ ബെംഗളൂരുവിലെ സതേണ്‍ റീജിയണ്‍ ലോഡ് ഡെസ്പാച്ച്‌ സെന്ററില്‍ (എസ്.ആര്‍.എല്‍.ഡി.സി.) അറിയിക്കണം. ഇതിന്റെയടിസ്ഥാനത്തിലാണ് തൊട്ടടുത്ത ദിവസം ദേശീയ ഗ്രിഡില്‍നിന്ന് വൈദ്യുതി ലഭിക്കുക. ആവശ്യപ്പെട്ടതില്‍ കൂടുതല്‍ വൈദ്യുതി വേണ്ടിവന്നാല്‍ പരമാവധി 150 മെഗാവാട്ട് വരെ അധികം ഉപയോഗിക്കാം. ഇത്തരത്തില്‍ തുടര്‍ച്ചയായി ഒന്നരമണിക്കൂര്‍ ഉപയോഗിച്ചാല്‍ വൈദ്യുതി ലഭിക്കാതെയാവുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഈ നിയന്ത്രണം മറികടക്കാന്‍ ശ്രമിച്ചാല്‍ ലക്ഷങ്ങള്‍ പിഴ നല്‍കേണ്ടി വരും.

    No comments

    Post Top Ad

    Post Bottom Ad