Header Ads

  • Breaking News

    ഡൽഹി- കണ്ണൂർ ആഭ്യന്തര സർവീസ് ഇന്ന് മുതൽ ആരംഭിക്കും


    മട്ടന്നൂർ: 
    കണ്ണൂർ വിമാനത്താവളത്തിൽനിന്ന് എയർ ഇന്ത്യയുടെ ഡൽഹി, കോഴിക്കോട് സർവീസുകൾ ചൊവ്വാഴ്ച തുടങ്ങും. ചൊവ്വ, ബുധൻ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡൽഹിയിൽനിന്ന് കണ്ണൂർ വഴി കോഴിക്കോട്ടേക്കും തിരിച്ചുമാണ് സർവീസ്. രാവിലെ 9.05-ന് ഡൽഹിയിൽനിന്ന് പുറപ്പെട്ട് 12.15-ന് കണ്ണൂരിലെത്തും.


    ഉച്ചയ്ക്ക് ഒന്നിന് കണ്ണൂരിൽനിന്ന് പുറപ്പെട്ട് 1.30-ന് കോഴിക്കോട്ടെത്തും. തിരിച്ച് 2.15 ന് കണ്ണൂരിലേക്ക് പുറപ്പെട്ട് 2.45-ന് കണ്ണൂരിലെത്തും. തുടർന്ന് 3.30-നാണ് ഡൽഹിയിലേക്കുള്ള സർവീസ്. ഇത് 6.45-ഓടെ ഡൽഹിയിൽ എത്തിച്ചേരും.
    എയർ ഇന്ത്യ എക്സ്പ്രസിന്റെ ബഹ്റൈൻ വഴി കുവൈത്തിലേക്കുള്ള സർവീസ് തിങ്കളാഴ്ച തുടങ്ങി. തിങ്കൾ, ശനി ദിവസങ്ങളിലാണ് സർവീസ്. മസ്കറ്റിലേക്കും ചൊവ്വാഴ്ച മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ആഴ്ചയിൽ മൂന്നു ദിവസമാണ് മസ്കറ്റ് സർവീസ്. ഇതോടൊപ്പം ഷാർജയിലേക്കുള്ള അധിക സർവീസ് മൂന്നുമുതൽ തുടങ്ങും.

    ഇൻഡിഗോ, ഗോ എയർ കമ്പനികളും വേനൽക്കാല ഷെഡ്യൂളിൽ ഉൾപ്പെടുത്തി കണ്ണൂരിൽനിന്ന് അധിക ആഭ്യന്തര സർവീസുകൾ തുടങ്ങിയിട്ടുണ്ട്. മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലേക്കാണിത്.

    No comments

    Post Top Ad

    Post Bottom Ad