Header Ads

  • Breaking News

    ടിപ്പര്‍ ലോറിയില്‍ നിര്‍ത്തിയിട്ട ഹിറ്റാച്ചി പൂര്‍ണ്ണമായും കത്തി നശിച്ചു


    മട്ടന്നൂർ: 
    ശിവപുരത്ത് ഹിറ്റാച്ചി പൂർണ്ണമായും ടിപ്പർ ലോറിയുടെ ഉൾഭാഗവും കത്തി നശിച്ചു.മാലൂർ റോഡിൽ ലക്ഷം വീട് എന്ന സ്ഥലത്ത് റോഡരികിൽഅൽ സാജ് കോട്ടോഴ്സിന് സമീപത്ത് നിർത്തിയിട്ടതായിരുന്നു. ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ കോട്ടേഴ്സിൽ താമസിക്കുന്ന എയർ പോട്ടിലെ ജോലിക്കാരായ ഉദ്യോഗസ്ഥരാണ് ലോറിയിൽ നിന്ന് തീ ഉയരുന്നതായി ശ്രദ്ധയിൽ പെട്ടത്. മട്ടന്നൂർ ഫയർഫോഴ്സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്ത് എത്തിയാണ് തീ അണച്ചത്.
    മാലൂർ പോലീസും സ്ഥലത്തെത്തി.ഹിറ്റാച്ചി പൂർണ്ണമായും ടിപ്പർ ലോറിയുടെ ഉൾഭാഗവും പ കത്തി നശിച്ചു.ഇരു വാഹനവും കത്തിനശിച്ച സംഭവം വ്യക്തമല്ല. വാഹനത്തിന്റെ ഉടമറഷീദ് മാലൂർ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തി വരികയാണ്.

    No comments

    Post Top Ad

    Post Bottom Ad