Header Ads

  • Breaking News

    വാട്സാപിൽ പോൺ; ഗ്രൂപ്പ് അഡ്മിനുകളും അംഗങ്ങളും അറസ്റ്റിലാകും, കുറ്റക്കാർക്ക് ജാമ്യമില്ല


    വാട്സാപ്, ഫെയ്സ്ബുക് വഴി കുട്ടികളുടെ പോൺ ഷെയർ ചെയ്യുന്ന ഗ്രൂപ്പ് അഡ്മിനുകളും അംഗങ്ങളും അറസ്റ്റിലാകും. അറസ്റ്റിലാകുന്നവർക്ക് ജാമ്യവുമുണ്ടാകില്ല. വാട്സാപ്, ഫെയ്സ്ബുക് തുടങ്ങി സോഷ്യൽമീഡിയകളിലൂടെ കുട്ടികളുടെ പോൺ കാണുകയും ഷെയര്‍ ചെയ്തവരും പിടിയിലായിരുന്നു. സംസ്ഥാനവ്യാപകമായി 12 േപരാണ് ഓപ്പറേഷൻ പി ഹണ്ട് പരിശോധനയിൽ അറസ്റ്റിലായത്. 16 പേര്‍ക്കെതിരെ കേസെടുത്തു.

    12 വയസ്സിൽ താഴെയുള്ള കുട്ടികളുടെ ചിത്രങ്ങളാണ് വാട്സാപ്പിലും ഫെയ്സ്ബുക്കിലും ടെലഗ്രാമിലും പങ്കുവച്ചത്. സൈബർ ഡോമിന്റെ പ്രവർത്തനം മൂലമാണ് ഇത്തരകാർക്ക് കുരുക്ക് വീണത്. കോഴിക്കോട് മുതൽ തിരുവനന്തപുരം വരെയുള്ളവരാണ് പിടിയിലായത്. എഡിജിപി മനോജ് എബ്രാഹാമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.

    നിങ്ങൾ നിരീക്ഷണത്തിലാണ്

    നിരവധി പേർ നിരീക്ഷണത്തിലാണ്. കുട്ടികളുടെ പോൺ വിതരണം ചെയ്യുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സൈബര്‍ പൊലീസിന്റെയും എത്തിക്കൽ ഹാക്കര്‍മാരുടെയും സഹായത്തോടെയാണ് പരിശോധന നടന്നത്. കുട്ടികളുടെ അശ്ലീല വിഡിയോകൾ, ചിത്രങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതും കൈവശംവക്കുന്നതും ഗുരുതരമായ കുറ്റകൃത്യമാണ്. സമൂഹമാധ്യമങ്ങൾ വഴി ഇത്തരം അശ്ലീല വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത് കേരള പൊലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.

    ഇത്തരം വിഡിയോകൾ പോസ്റ്റ് ചെയ്യുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ യഥാസമയം പൊലീസിനെ അറിയിക്കാതിരിക്കുന്നത് കുറ്റവാളികൾ രക്ഷപ്പെടുന്നതിനും തെളിവുകൾ നശിപ്പിക്കുന്നതിനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്.

    വാട്സാപ്പിൽ കുട്ടികളുടെ പോൺ വിഡിയോ ഷെയർ ചെയ്യുന്നവർക്ക് ജയിൽ, ജാമ്യമില്ല

    രാജ്യത്തെ സോഷ്യൽമീഡിയ ഉപയോഗത്തിന് കൂടുതൽ നിയന്ത്രണം വരാൻ പോകുകയാണെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. വാട്സാപ്, ഫെയ്സ്ബുക് വഴിയുള്ള ഷെയറിങ്ങും പോസ്റ്റുകളും നിരീക്ഷിച്ച് ശക്തമായ നിയമനടപടി സ്വീകരിക്കാൻ തന്നെയാണ് കേന്ദ്ര‌ സർക്കാർ നിലപാട്. വാട്സാപ് വഴി കുട്ടികളുടെ പോൺ വിഡിയോകൾ ഷെയർ ചെയ്യുന്നവർക്കെതിരെ ജാമ്യമില്ലാ കേസെടുക്കാവുന്ന നിയമം നടപ്പിലാക്കാൻ കേന്ദ്ര സര്‍ക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്.

    കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോകൾ വാട്സാപ് ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യുന്നവർക്ക് ഏഴു വർഷം വരെ തടവ് ശിക്ഷ ലഭിക്കും. കേസിൽ ജാമ്യവും ലഭിക്കില്ല. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ആക്രമണങ്ങൾ തടയാൻ കേന്ദ്ര സർക്കാര്‍ നിരവധി നിയമങ്ങളാണ് മുന്നോട്ടുവയ്ക്കുന്നത്. കേന്ദ്രസർക്കാർ മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ആരെങ്കിലും കുട്ടികളെ ഉപയോഗിച്ചുള്ള പോൺ വിഡിയോ സോഷ്യൽമീഡിയകളിലൂടെ പ്രചരിപ്പിച്ചാൽ ഏഴു വർഷം വരെ തടവ് ലഭിക്കും. ജാമ്യമില്ലാ കേസില്‍ പിഴയും നൽകേണ്ടിവരും.

    നിയമ മന്ത്രാലയം, സ്ത്രീകളുടെയും കുട്ടികളുടെയും വികസനം സംബന്ധിച്ച ചുമതലയുള്ള മന്ത്രാലയം എന്നിവയുടെ അനുമതി കൂടി ലഭിച്ചാൽ നിയമം നടപ്പിലാക്കും. കുട്ടികളുടെ പോൺ വിഡിയോ സൂക്ഷിക്കുന്നതും ശിക്ഷയുടെ പരിധിയിൽ വരും. ആദ്യം തെറ്റുചെയ്യുന്നവർക്ക് മൂന്നുവർഷവും തെറ്റ് ആവർത്തിച്ചാൽ അഞ്ചു വർഷം മുതൽ ഏഴു വർഷം വരെയും ജയിൽ ശിക്ഷ കിട്ടും.

    അബദ്ധത്തിൽ ആരുടെങ്കിലും വാട്സാപ്പിലേക്ക് ഇത്തരം പോൺ വിഡിയോകൾ വന്നാൽ എത്രയും പെട്ടെന്ന് പൊലീസിനെ അറിയിക്കുക. റിപ്പോർട്ട് ചെയ്യുന്നതോടെ വിഡിയോ നീക്കം ചെയ്യുകയും വേണം. ഇത്തരം വിഡിയോ റിപ്പോർട്ട് ചെയ്യാത്തവർക്ക് 1000 രൂപ വരെ പിഴ നൽകണം, തെറ്റ് ആവർത്തിച്ചാല്‍ 5000 രൂപ വരെയും പിഴ നൽകേണ്ടിവരും.

    No comments

    Post Top Ad

    Post Bottom Ad