Header Ads

  • Breaking News

    വീണ്ടും പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി


    പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. ബി ടെക് വിദ്യാര്‍ഥിനി ചിയ്യാരം സ്വദേശിനി നീതു(22) ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് എന്ന് പറയപ്പെടുന്ന വടക്കേക്കാട് സ്വദേശി നിതീഷ് (31) കസ്റ്റഡിയില്‍
    നാട്ടുകാർ നിതീഷിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴിനും ഏഴരയ്ക്കും ഇടയിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടിലെ കുളിമുറിയിൽ ആണ് മൃതദേഹം കിടന്നിരുന്നത്. നിതീഷ് വീട്ടിൽ അതിക്രമിച്ച് കടന്നതാകാനാണ് സാധ്യതയെന്നു കരുതുന്നു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ പിടികൂടുകയായിരുന്നു. കൃത്യത്തിനു പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്.

    No comments

    Post Top Ad

    Post Bottom Ad