25 പേർക്ക് സൂര്യതാപമേറ്റു ; കേരളം കനത്ത ചൂടിൽ ചുട്ടുപൊള്ളുന്നു
സംസ്ഥാനത്ത് വെള്ളിയാഴ്ച 25 പേർക്ക് സൂര്യതാപമേറ്റു. 17 പേർക്ക് കടുത്ത ചൂട്മൂലം ശരീരത്തിൽ ചുവന്ന പാടുകളുണ്ടായി. ഏറ്റവും കൂടുതൽ പേർക്ക് സൂര്യതാപമേറ്റത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയിൽ 7 പേർക്കും കോഴിക്കോട് 5 പേർക്കും തൃശ്ശൂരിൽ നാലുപേർക്കും സൂര്യതാപമേറ്റു. തിരുവനന്തപുരം,പത്തനംതിട്ട, എന്നിവിടങ്ങളിൽ രണ്ടു പേർക്ക് വീതവും. കൊല്ലം, കോട്ടയം, പാലക്കാട്, വയനാട്, എന്നിവിടങ്ങളിൽ ഓരോരുത്തർക്ക് വീതവും വെള്ളിയാഴ്ച സൂര്യതാപമേറ്റു. കടുത്ത ചൂട്മൂലം കൊല്ലം ജില്ലയിൽ ഏഴുപേർക്ക് ശരീരത്തിൽ ചുവന്ന പാടുകളുണ്ടായി.
തിരുവനന്തപുരം 36.8 ഡിഗ്രി സെൽഷ്യസ്,
കണ്ണൂർ 35.8,
കൊച്ചി 33.6,
കോട്ടയം 37.7,
കോഴിക്കോട് 36.5
എന്നിങ്ങനെയാണ് ചൂട് രേഖപ്പെടുത്തിയത്.
No comments
Post a Comment