Header Ads

  • Breaking News

    ശുദ്ധജലക്ഷാമം രൂക്ഷം: എരമം കക്കോളം കുളം നവീകരിക്കുന്നു


    പയ്യന്നൂര്‍: 

    കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന്റെ കീഴിലുള്ള കണ്ണൂർ നെഹ്‌റു യുവ കേന്ദ്രയുടെ മഹാത്മാ ഗാന്ധി സ്വച്ഛത യജ്ഞത്തിന്റെ ഭാഗമായി എരമം കണ്ണാപ്പള്ളിപ്പൊയിൽ വായനശാലയുടെ ആഭിമുഖ്യത്തിൽ പയ്യന്നൂർ ബ്ലോക്ക് പരിധിയിലെ കക്കോളം പൊതുകുളം ശുചീകരിച്ച് നവീകരിക്കുന്നതിന്റെ ഉദ്ഘാടനം പയ്യന്നൂർ വിനീത് കുമാർ നിർവഹിച്ചു.

    വേനൽ കടുത്തതോടെ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കുക എന്ന ലക്ഷ്യത്തിലാണ് എരമത്തെ പൊതുകുളം ശുചീകരിച്ച് ഉപയോഗത്തിന് തുറന്നുനൽകാൻ വായനശാല പ്രവർത്തകർ രംഗത്തിറങ്ങിയത്.
    അഡ്വ കെ പി രമേശന്റെ അധ്യക്ഷതയിൽ സി പി കെ ജയപ്രകാശ്,എം ദാമോദരൻ,എം എം വിജയൻ,എം എം രാജേഷ് എന്നിവർ സംസാരിച്ചു.

    പദ്ധതിയുടെ ഭാഗമായി വിവിധ ദിവസങ്ങളിൽ എരമം-മാതമംഗലം ഒന്നാം വാർഡ് വികസന സമിതിയുമായി സഹകരിച്ച് ജലസംരക്ഷണം - യുവജനങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ സെമിനാർ,ശുദ്ധജല  വിതരണം,ലഖുലേഖ വിതരണം,ഡോക്യുമെന്ററി - ഹ്രസ്വചിത്ര പ്രദർശനം,പ്രതിജ്ഞയെടുക്കൽ എന്നിവയുണ്ടാകും.23 ന് സമാപിക്കും.




    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



    No comments

    Post Top Ad

    Post Bottom Ad