Header Ads

  • Breaking News

    തളിപ്പറമ്പില്‍ തകര്‍ന്ന് വീണ സി.സി.ടിവി. ക്യാമറ തൂണില്‍ നിന്നും ക്യാമറ മോഷണംപോയി


    തളിപ്പറമ്പ്: 

    തളിപ്പറമ്പ് നഗരത്തില്‍ പോലീസ് സ്ഥാപിച്ച സിസിടിവി കാമറയുടെ തൂണ്‍ തകര്‍ന്നുവീണു; ഇതില്‍ സ്ഥാപിച്ച റിവോള്‍വിങ്ങ് കാമറ കാണാതായി. ഇന്ന് പുലര്‍ച്ചെയാണ് മെയിന്‍ റോഡില്‍ താലൂക്ക് ഓഫീസ് ജംഗ്ഷനില്‍ കാമറ സ്ഥാപിച്ച ഇരുമ്പ്തൂണ്‍ വീണുകിടക്കുന്നത് കണ്ടത്.

    വാഹനമിടിച്ചിട്ടതാണോ തനിയെ വീണതാണോ എന്ന് വ്യക്തമല്ല. മൂന്ന് വര്‍ഷം മുമ്പ് നഗരത്തില്‍ പോലീസ് സ്ഥാപിച്ച കാമറകളെല്ലാം ആറ് മാസത്തിന് മുമ്പ് തന്നെ നിശ്ചലമായിരുന്നു. 

    പുതിയ കാമറകള്‍ ഘടിപ്പിക്കുമെന്ന് നഗരസഭ കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നുവെങ്കിലും ഇതേവരെ നടന്നിട്ടില്ല. കേബിള്‍ തകരാര്‍ കാരണമാണ് കാമറകള്‍ പ്രവര്‍ത്തിക്കാതായതെന്ന് കണ്ടെത്തിയെങ്കിലും പ്രവര്‍ത്തിപ്പിക്കാന്‍ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. 

    അതിനിടെയാണ് തൂണ്‍ തകര്‍ന്നതും റിവോള്‍വിങ്ങ് കാമറ കാണാതായതും. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.


    No comments

    Post Top Ad

    Post Bottom Ad