Header Ads

  • Breaking News

    ഗള്‍ഫ് വിമാനയാത്രാനിരക്ക് വര്‍ധന : മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു


    പ്രവാസികളെ കൊള്ളയടിയ്ക്കുന്ന ഗള്‍ഫ് യാത്രാനിരക്ക് വര്‍ധനയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു. വിമാനകമ്പനികള്‍ വിമാനയാത്രാകൂലി കുത്തനെ വര്‍ധിപ്പിച്ച നടപടി പിന്‍വലിയ്ക്കണമെന്നും ഇതിനായി ത്വരിത നടപടികള്‍ സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് വ്യോമയാനമന്ത്രി സുരേഷ് പ്രഭുവിനെ സമീപിച്ചു.
    വിമാന നിരക്ക് 2019 ഫെബ്രുവരിയില്‍ നിലവിലുണ്ടായിരുന്ന നിലയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളില്‍ കേരളത്തില്‍ വിദ്യാലയങ്ങള്‍ക്ക്
    വേനല്‍ അവധിയാണ്. ഈ വേളയില്‍ വലിയ തോതില്‍ മലയാളികള്‍ കേരളത്തിലേക്കും തിരിച്ചും യാത്ര ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് 200 മുതല്‍ 400 ശതമാനം വരെ എയര്‍ലൈന്‍ കമ്പനികള്‍ നിരക്ക് വര്‍ധിപ്പിച്ചത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ മൂന്നിടത്തുനിന്നുമുള്ള നിരക്കുകള്‍ ഈ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, യാത്രാക്കൂലി വര്‍ധിപ്പിക്കരുതെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ര് ജനറല്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

    No comments

    Post Top Ad

    Post Bottom Ad