Header Ads

  • Breaking News

    വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ തിരിച്ചെത്തി: ഇന്ത്യയ്ക്കിത് ചരിത്ര മുഹൂര്‍ത്തം


    ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിച്ച് ഇന്ത്യ. ദിവസങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ട് വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധനനെ പാകിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറി.  അഭിനന്ദനെ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ജെ.ടി കുര്യനാണ് വാഗാ അതിര്‍ത്തിയില്‍ സ്വീകരിച്ചത്. മൂന്നു ദിവസത്തിനു ശേഷമാണ് അഭിനന്ദന്‍ ഇന്ത്യയില്‍ എത്തുന്നത്. ധീര ജവാനെ സ്വീകരിക്കാന്‍ വലിയ ഒരുക്കങ്ങളോടെയാണ് വാഗ-അടോരി അതിര്‍ത്തിയില്‍ ജനം കാത്തിരുന്നത്.
    ‘ഭാരത് മാതാ കി ജയ്’ വിളിച്ചാണ് അതിര്‍ത്തിയില്‍ തടിച്ചു കൂടിയ ആയിരങ്ങള്‍ അഭിനന്ദനെ വരവേറ്റത്. 
    അഭിനന്ദനെ സ്വീകരിക്കാന്‍ പിതാവ് എയര്‍മാര്‍ഷല്‍ സിംഹക്കുട്ടി വര്‍ദ്ധമാനും അമ്മയും ഭാര്യയും വാഗ അതിര്‍ത്തിയില്‍ എത്തിയിരുന്നു.
    വാഗ അതിര്‍ത്തിയിലെത്തിച്ച അദ്ദേഹത്തെ പാക് സൈന്യം
    പാകിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാന പതിക്ക് കൈമാറി. വ്യോമ സേന ഗ്രൂപ്പ് കമാന്‍ഡര്‍ ജെ.ഡി കുര്യനാണ് അഭിനന്ദനെ വാങ്ങിയത്.  വായു സേനയുടെ വലിയൊരു സംഘം തന്നെ അദ്ദേഹത്തെ സ്വീകരിക്കാന്‍ അതിര്‍ത്തിയില്‍ എത്തിയിരുന്നു.
    അഭിനന്ദനെ ഇന്ത്യയിലെത്തിക്കാന്‍ ലാഹോറിലേയ്ക്ക് യുദ്ധവിമാനം അയക്കാം എന്ന നിര്‍ദ്ദേശം വച്ചിരുന്നെങ്കിലും ഇത് പാകിസ്ഥാന്‍ തള്ളുകയായിരുന്നു. പഞ്ചാബിലെ വാഗാ അതിര്‍ത്തി വഴി അഭിനന്ദനെ മടക്കി അയക്കാം എന്ന ഉറച്ച നിലപാടാണ് പാകിസ്ഥാന്‍ സ്വീകരിച്ചത്. 
    അതേസമയം ഉച്ചയ്ക്കു ശേഷം രണ്ടു മണിക്ക് അഭിനന്ദനെ കൈമാറുമെന്ന് പാകിസ്ഥാന്‍ അറിയിച്ചിരുന്നെങ്കിലും തീരുമാനം വൈകിപ്പിക്കുകയായിരുന്നു.
    ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയ അഭിനന്ദനെ ഉടന്‍ ഡല്‍ഹിയിേലക്ക് കൊണ്ടു പോകും.
    മെഡിക്കല്‍ പരിശോധനകള്‍ അടക്കം പല നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.
    മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ അഭിനന്ദനെ വിട്ടു നല്‍കുമെന്ന പ്രഖ്യാപനം നടത്തിയത്.



    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad