Header Ads

  • Breaking News

    ആന്‍ഡ്രോയിഡ് "ക്യൂ" വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി



    ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് ക്യൂ വിന്റെ ആദ്യ ബീറ്റാ പതിപ്പ് ഗൂഗിള്‍ പുറത്തിറക്കി. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമാണ് പുതിയ പതിപ്പില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.
    ഡെവലപ്പര്‍മാര്‍ക്ക് സഹായകമാകുന്ന ക്യൂവിന്റെ സവിശേഷതകള്‍ വിവരിക്കുന്ന ബ്ലോഗ് പോസ്റ്റ് ആന്‍ഡ്രോയിഡ് എഞ്ചിനീയറിങ് വൈസ് പ്രസിഡന്റ് ഡേവ് ബുര്‍ക്കും ക്യാമറാ ഫീച്ചറുകള്‍ ഉപയോഗപ്പെടുത്താനുള്ള അവസരവും ഇതിലുണ്ട്. 

    പിക്സല്‍ ഫോണുകളിലേതിലും ആന്‍ഡ്രോയിഡ് ക്യൂ ബീറ്റ ഉപയോഗിക്കാം. ഫോള്‍ഡബിള്‍ സ്‌ക്രീനുകളെ ലക്ഷ്യമിട്ടുള്ള സാങ്കേതിക മാറ്റങ്ങളും പുതിയ ആന്‍ഡ്രോയിഡ് പതിപ്പില്‍ ഉള്‍പ്പെടുത്തും.
    മേയില്‍ നടക്കുന്ന ഗൂഗിള്‍ ഐ/ ഒ കോണ്‍ഫറന്‍സിലാണ് ആന്‍ഡ്രോയിഡ് ക്യൂ പതിപ്പിന്റെ പൂര്‍ണരൂപം അവതരിപ്പിക്കുക.

    No comments

    Post Top Ad

    Post Bottom Ad