Header Ads

  • Breaking News

    ഫെയ്‌സ്ബുക്ക് വഴി യുവാവിനെ പ്രണയം നടിച്ച്‌ കണ്ണൂരിലെത്തിച്ച്‌ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ രണ്ടു യുവാക്കല്‍ അറസ്റ്റില്‍




    കണ്ണൂര്‍ : 
    ഫെയ്‌സ്ബുക്ക് വഴി യുവാവിനെ പ്രണയം നടിച്ച്‌ കണ്ണൂരിലെത്തിച്ച്‌ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട സംഭവത്തില്‍ രണ്ടു യുവാക്കല്‍ അറസ്റ്റില്‍.

    കയ്യൂര്‍ സ്വദേശിയായ യുവാവിനെയാണ് കണ്ണൂര്‍ കവിതാ തിയ്യറ്ററിനു സമീപം വച്ച്‌ തട്ടികൊണ്ടുപോയത്. യുവാവിനെ പയ്യാമ്ബലത്തെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷമാണ് ബന്ധുവിനെ വിളിച്ച്‌ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടത്.


    തുടര്‍ന്ന് ബന്ധുക്കള്‍ കണ്ണൂര്‍ ഡി.വൈ.എസ്.പി വേണുഗോപാലിനെ ബന്ധപെടുകയായിരുന്നു. ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ എസ്.ഐ ശ്രീജിത്ത് കൊടേരി ,അഡിഷണല്‍ എസ്.ഐ ഗോപാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തു.യുവാവിനെയും കൊണ്ട് തളിപ്പറമ്ബ, കുറ്റിക്കോല്‍, ബക്കളം ധര്‍മ്മശാല എന്നിവിടങ്ങളില്‍ വാഹനത്തില്‍ കറങ്ങുകയാണെന്നുളള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കിയിരുന്നു. 


    ഇതിനിടയില്‍ പരിശോധന നടത്തുകയായിരുന്ന പോലീസ് വാഹനം ഇടിച്ച്‌ തെറിപ്പിച്ച്‌ പുതിയതെരു ഭാഗത്തേക്ക് അമിത വേഗതയില്‍ പോകുകയായിരുന്ന കാറിനെ പിന്തുടര്‍ന്ന് പുതിയതെരുവില്‍ വച്ച്‌ അതി സാഹസികമായാണ് പ്രതികളെ പിടികൂടിയത്.

    ഇതില്‍നിന്നു അഡീഷണല്‍ എസ്.ഐ ഗോപാലന്‍ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു. പോലിസ് വാഹനത്തിന് സാരമായി കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. പ്രതികള്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പോലിസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad