കംബൈന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷ: അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി 3259 ഒഴിവുകളാണുള്ളത്
ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്, പോസ്റ്റല്‍ അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിങ്ങനെ വിവിധ തസ്തികകൾ ഉൾപ്പെടുന്ന 2019ലെ കംബൈന്‍ഡ് ഹയര്‍ സെക്കണ്ടറി ലെവല്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ച് എസ്.എസ്.സി. 3259 ഒഴിവുകളാണുള്ളത്.
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, വിവരണാത്മക പരീക്ഷ, സ്‌കില്‍ ടെസ്റ് എന്നീ മൂന്നു ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്.
2019 ജൂലായ് ഒന്ന് മുതല്‍ 26 വരെയാണ് ആദ്യഘട്ട കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ നടക്കുക.
സെപ്റ്റംബര്‍ 29നാണ് വിവരണാത്മക പരീക്ഷ. എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നീ ജില്ലകളാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ.
അവസാന തീയതി : ഏപ്രിൽ 5
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ക്ലിക്ക് ചെയ്യാം https://ssc.nic.in/


No comments
Post a Comment