Header Ads

  • Breaking News

    20 രൂപയുടെ നാണയം പുറത്തിറക്കാന്‍ ധനകാര്യം മന്ത്രാലയം ഒരുങ്ങുന്നു


     പത്ത് രൂപയുടെ നാണയത്തിന് പിന്നാലെ 20 രൂപയുടെ നാണയം പുറത്തിറക്കാന്‍ കേന്ദ്ര ധനകാര്യം മന്ത്രാലയം ഒരുങ്ങുന്നു. 27 എംഎം വലിപ്പമുള്ള 12 വശങ്ങളുള്ള ഡോഡെക്കാന്‍ ശൈലിയിലാണ് പുതിയ നാണയം ഒരുക്കിയിരിക്കുന്നത്.
    പുതിയ നാണയം പുറത്തിറക്കുന്നത് സംബന്ധിച്ച്‌ കേന്ദ്ര ധനകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. പത്ത് വര്‍ഷം മുന്‍പ് 2009 മാര്‍ച്ചിലാണ് 10 രൂപയുടെ നാണയം പുറത്തിറക്കിയത്.

    നിലവിലുള്ള 10 രൂപയുടെ വലിപ്പത്തില്‍ തന്നെയാകും 20 രൂപ നാണയവും ഇറങ്ങുന്നത്. എന്നാല്‍ വശങ്ങള്‍ക്ക് മാത്രമാകും പുതിയ നാണയത്തിന് വിത്യാസമുണ്ടാകുക.
    പുതിയ 20 രൂപ നാണയം രണ്ട് ടോണിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 65 ശതമാനം ചെമ്ബുകൊണ്ടും 15 ശതമാനം സിങ്ക് ഉപയോഗിച്ചും 20 ശതമാനം നിക്കലുമാണ് ഉപയോഗിച്ചിരിക്കുന്നത്.

    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ


    No comments

    Post Top Ad

    Post Bottom Ad