Header Ads

  • Breaking News

    കണ്ണൂർ യുണിവേസിറ്റി കലോത്സവത്തിൽ പങ്കടുത്ത കല്ലിക്ക ണ്ടി എൻ.എ.എം വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനമെന്ന് പരാതി

    കൂത്തുപറമ്പ്:
    കണ്ണൂർ യുണിവേസിറ്റി കലോത്സവത്തിൽ പങ്കടുത്ത കല്ലിക്ക ണ്ടി എൻ.എ.എം വിദ്യാർത്ഥികൾക്ക് ക്രൂര മർദ്ദനമെന്ന് പരാതി
    പരിക്കേറ്റ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലിക്കണ്ടി
    എൻ. എ എം കോളജിലെ വിദ്യാർത്ഥികളെയാണ് മർദ്ദിച്ചത്. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വെച്ചാണ് യൂണിവേഴ്സിറ്റി കലോത്സവം നടക്കുന്നത്. ഇന്നലെ നടന്ന കോൽക്കളി ടീമിലെ അംഗങ്ങളെയാണ് ക്ലാസ് റൂമിൽ പൂട്ടിയിട്ട് ഒരു സംഘം മർദ്ദിച്ചത്. ബാഡ്ജ് ധരിച്ച സംഘാടകർ തന്നെയാണ് മർദ്ദനത്തിന് നേതൃത്വം നൽകിയതത്രെ.
    എസ് എഫ് ഐ പ്രവർത്തകരാണ് മർദ്ദനത്തിന് പിന്നിലെന്ന് പരിക്കേറ്റ വിദ്യാർത്ഥികൾ പറഞ്ഞു.
    ഇന്നലെ രാത്രി 11 മണി
    യോടെയാണ് കോൽക്കളി മത്സരം കഴിഞ്ഞത്. പരിപാടി കഴിഞ്ഞതോടെ വിദ്യാർത്ഥികൾ അവർക്ക് അനുവദിച്ച റൂമിൽ പോയതായിരുന്നു. ഉടനെ തന്നെ ഒരു കൂട്ടം പേർ ആ ക്രോശിച്ച് റൂമിൽ കയറുകയും വാതിൽ അടച്ചതിന് ശേഷം മർദ്ദിക്കുകയുമായിരുന്നു. പരിക്കേറ്റ 5
    വിദ്യാർത്ഥികളെ കാഞ്ഞങ്ങാട് ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പോലീസിലും പരാതി നൽകി. കോൽക്കളി മത്സരത്തിൽ തിരിമറി നടന്നതായും ആരോപണമുണ്ട്. വിധികർത്താക്കളിൽ നിന്നും വിധി നിർണ്ണയിച്ചപേപ്പർ സംഘാടകർ വാങ്ങിയതിന് ശേഷം വീണ്ടും വിധികർത്താക്കൾക്ക് കൊടുത്താണ് ജേതാക്കളെ പ്രഖ്യാപിച്ചതത്രെ.

    No comments

    Post Top Ad

    Post Bottom Ad