Header Ads

  • Breaking News

    വന്‍ ആയുധ ശേഖരം പിടികൂടി ;വളപട്ടണം സ്‌റ്റേഷന്‍ പരിധിയില്‍


    കണ്ണൂർ:
    വളപട്ടണം പോലീസ് സ്റ്റേഷൻ പരിധിയിൽ വൻആയുധ ശേഖരം പിടികൂടി, പാപ്പിനിശ്ശേരി – പിലാത്തറ കെ.എസ്.ടി.പി റോഡിൽ ഹാജി റോഡ് മേൽപ്പാലത്തിനടിയിലെ തൂണിനടിയിൽ ഒളിപ്പിച്ച് വച്ച  അഞ്ച് വടിവാളുകളും അഞ്ച് ഇരുമ്പ് ദണ്ഡുകളുമാണ് പിടികൂടിയത് .

    വളപട്ടണം ഇൻസ്പെക്ടർ എം കൃഷ്ണനും സംഘവും ഇന്ന് രാവിലെ10.30 ഓടെ നടത്തിയ തിരച്ചലിലാണ് ആയുധം കണ്ടെടുത്തത്.  കഴിഞ്ഞ ദിവസം പരിയാരം പോലിസും ആയുധങ്ങൾ പിടികൂടിയിരുന്നു.

    No comments

    Post Top Ad

    Post Bottom Ad