Header Ads

  • Breaking News

    മംഗലശ്ശേരി ബോട്ട് റേസ് പവ്‌ലിയൻ ഉദ്ഘാടനം നാളെ


    തളിപ്പറമ്പ്:

    കുപ്പം പുഴയോരത്ത് മംഗലശ്ശേരിയിൽ നിർമാണം പൂർത്തിയായ ബോട്ട് റേസ് പവ്‌ലിയൻ ശനിയാഴ്ച രാവിലെ 11-ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. 
    ടി.വി.രാജേഷ് എം.എൽ.എ. അധ്യക്ഷത വഹിക്കും. 

    സംസ്ഥാന വിനോദസഞ്ചാരവകുപ്പാണ് നിർമാണം പൂർത്തിയാക്കിയത്. വള്ളംകളി ആസ്വാദകരുടെ ചിരകാലാഭിലാഷമായിരുന്നു ബോട്ട് റേസ് പവ്‌ലിയനെന്ന് പട്ടുവം പഞ്ചായത്ത് പ്രസിഡന്റ് ആനക്കീൽ ചന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. 

    ഡി.ടി.പി.സി. സെക്രട്ടറി ജിതീഷ് ജോസ്, പി.പി.ദാമോദരൻ, ഡി.നാരായണൻകുട്ടി, കെ.ശ്യാംകുമാർ എന്നിവരും പങ്കെടത്തു.

    No comments

    Post Top Ad

    Post Bottom Ad