Header Ads

  • Breaking News

    കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രാനിരക്ക് കൂടുതലാണെന്ന പരാതി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി


    തിരുവനന്തപുരം
    കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള യാത്രാനിരക്ക് കൂടുതലാണെന്ന പരാതി പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സാധാരണ നിരക്കിനേക്കാള്‍ കൂടുതല്‍ ചാര്‍ജ് കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് ഈടാക്കുന്നുവെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. ഇക്കാര്യം എയര്‍ ഇന്ത്യ അധികൃതരുമായി ചര്‍ച്ചചെയ്തു. സാധാരണ നിരക്കേ ഈടാക്കുള്ളൂവെന്ന് അവര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ധര്‍മടം മണ്ഡലത്തിലെ എല്‍.ഡി.എഫ് ലോക്കല്‍ കുടുംബസംഗമങ്ങളില്‍ ഇന്ന് ഇക്കാര്യങ്ങള്‍ സംസാരിച്ചു.
    കഴിഞ്ഞ ദിവസം വിമാനത്താവളവുമായി ബന്ധപ്പെട്ട യോഗം ചേര്‍ന്നു. സര്‍വീസുകളുടെ കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരടക്കം നല്ല അഭിപ്രായമാണ് പങ്കുവച്ചത്. കൂടുതല്‍ സര്‍വീസുകള്‍ വേണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്.

    No comments

    Post Top Ad

    Post Bottom Ad