Header Ads

  • Breaking News

    നാവികസേനയില്‍ അവസരം: അവസാന തീയതി ഫെബ്രുവരി 1



    എന്‍ജിനീയറിങ് ബിരുദധാരികൾക്ക് നാവികസേനയില്‍ അവസരം. ടെക്‌നിക്കല്‍/ എക്‌സിക്യുട്ടീവ്/ എന്‍.എ.ഐ.സി. ബ്രാഞ്ചുകളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫീസര്‍ തസ്തികയിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ബ്രാഞ്ചുകളിലായി ആകെ 102 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്‌. എന്‍ജിനീയറിങ് അവസാനവര്‍ഷക്കാര്‍ക്കും അപേക്ഷിക്കാൻ അവസരമുണ്ട്.

    2019 ഏപ്രില്‍ മുതല്‍ ജൂലായ് വരെ ബെംഗളൂരു, ഭോപ്പാല്‍, കോയമ്പത്തൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുക. വൈദ്യപരിശോധനയുമുണ്ടായിരിക്കും.

    തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പരിശീലനം ഏഴിമലയിലെ ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ 2020 ജനുവരിയില്‍  ആരംഭിക്കും. ശേഷം സബ് ലഫ്റ്റനന്റ് റാങ്കിലായിരിക്കും നിയമനം. കമാന്‍ഡര്‍വരെ ഉയരാവുന്ന തസ്തികയാണിത്.

    https://www.joinindiannavy.gov.in/

    No comments

    Post Top Ad

    Post Bottom Ad