കൂത്തുപറമ്പ് കായലോടിൽ വൻ അപകടം. 10 ഓളം പേർക്ക് പരിക്ക്.
കൂത്തുപറമ്പ് കായലോടിൽ വൻ അപകടം. രണ്ട് ബസ്സുകളും കാറും ടിപ്പറും 4 ബെക്കുകളും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ 10 ഓളം പേർക്ക് പരിക്ക്.
കായലോടുണ്ടായ വാഹനാപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. രണ്ട് ബസുകളും കാറും ടിപ്പറും നാലു ബൈക്കുകളുമാണ് അപകടത്തിൽ പെട്ടത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12. 45 ഓടെ കായലോട് ജംഗ്ഷനിൽ വച്ചായിരുന്നു അപകടം. കായലോട് നിന്ന് കതിരൂർ വഴി തലശ്ശേരിയിലേക്ക് പോവുക യായിരുന്ന അരുവിപ്പുറം ബസും കൂത്തുപറമ്പിൽ നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന എം കെ വി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന കാർ, ടിപ്പർ, നാല് ബൈക്കുകൾ എന്നിവയും അപകടത്തിൽപ്പെട്ടു. പരിക്കേറ്റവരെ തലശ്ശേരിയിലെയും കണ്ണൂരിലെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.




No comments
Post a Comment