പോക്കറ്റടി ശ്രമം തടഞ്ഞതോടെ പക! കൊച്ചിയില്‍ തെരുവില്‍ കിടന്നുറങ്ങിയയാളെ പെട്രോളൊഴിച്ച് തീക്കൊളുത്തി കൊല്ലാന്‍ ശ്രമം
കൊച്ചി: കടവന്ത്രയില്‍ തെരുവില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. പിറവം സ്വദേശിയായ ജോസഫിനെയാണ് ഒപ്പം ഉറങ്ങിയ കൊച്ചി സ്വദേശിയായ ആന്റപ്പന്‍ പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.
ഇന്നലെ രാത്രിയായിരുന്നു സംഭവം. തെരുവില്‍ ഒന്നിച്ച് കിടന്നുറങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെ ജോസഫിന്റെ പോക്കറ്റില്‍ നിന്ന് പണം കവരാന്‍ ആന്റപ്പന്‍ ശ്രമിച്ചു. ഇത് ജോസഫ് ചോദ്യം ചെയ്യുകയും ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകുകയും ചെയ്തു. തര്‍ക്കത്തിനൊടുവില്‍ പ്രകോപിതനായ ആന്റപ്പന്‍ പെട്രോളുമായി വന്ന് ജോസഫിന്റെ ശരീരത്തിലേക്ക് ഒഴിച്ച് തീക്കൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ശരീരത്തില്‍ 50 ശതമാനത്തിലേറെ പൊള്ളലേറ്റ ജോസഫ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ കടന്നുകളഞ്ഞ ആന്റപ്പനെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു
No comments
Post a Comment