Header Ads

  • Breaking News

    മാലിന്യ ടാങ്കർ ലോറി പിറകിൽ ഇടിച്ച് സ്കൂട്ടർ യാത്രികനായ യുവാവ് മരിച്ചു.


    വളപട്ടണം: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനായ യുവാവിൻ്റെ സ്കൂട്ടറിന് പിന്നിൽ മാലിന്യ ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പാപ്പിനിശേരി ഈന്തോട് സ്വദേശി കെ പവിത്രൻ- ഉഷ ദമ്പതികളുടെ മകൻ ഐശ്വര്യ നിവാസിൽ അശ്വിൻ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 11.45 മണിയോടെ ദേശീയ പാതയിൽ ചിറക്കലിൽ ബിവറേജ് ഔട്ട്ലെറ്റിന് സമീപത്താണ് അപകടം. കണ്ണൂർ പയ്യാമ്പലത്തെ ബർഗർ സ്ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് തൻ്റെ കെ എൽ 13. എ. ഇ. 412 നമ്പർ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങവേ അമിത വേഗതയിൽ കുറുക്കുവഴിയിലൂടെ വന്ന മാലിന്യ ലോറി സ്കൂട്ടറിന് പിന്നാലെയിടിക്കുകയും മറ്റൊരു കാറിൽ ഇടിച്ച് അപകടം വരുത്തിയ ശേഷം നിർത്താതെ ഓടിച്ചു പോകുകയായിരുന്നു. കനത്ത മഴയായതിനാൽ വാഹന യാത്രക്കാരുടെ സഹായത്തോടെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അശ്വിൻ്റെ ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ഐശ്വര്യ. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വളപട്ടണം പോലീസ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അപകടം വരുത്തി നിർത്താതെ പോയ മാലിന്യ ലോറി കണ്ടെത്താൻ എസ്.ഐ. ടി എം വിപിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജ്ജിതമാക്കി.


    No comments

    Post Top Ad

    Post Bottom Ad