Header Ads

  • Breaking News

    കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ



    അസൈൻമെന്റ്

    കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2022 സെഷൻ ബിരുദ പ്രോഗ്രാമുകളുടെ 2A04ENG – റീഡിങ്‌സ്  ഓൺ ജെൻഡർ , 2A08ARB – ലിറ്ററേച്ചർ ഇൻ അറബിക്  എന്നീ  പേപ്പറുകളുടെ ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റിന്റെ പുതുക്കിയ ചോദ്യപേപ്പറുകൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുതുക്കിയ ചോദ്യപേപ്പറുകൾ പ്രകാരമാണ് അസൈൻമെന്റ് സമർപ്പിക്കേണ്ടത്. എല്ലാ പ്രോഗ്രാമുകളുടെയും അസൈൻമെന്റ് സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 18 വരെ നീട്ടി. 

    ടൈപ്പ് 1 പ്രമേഹ രോഗികളായ വിദ്യാർത്ഥികൾക്ക് പരീക്ഷാ ഹാളിൽ ഇളവ് അനുവദിച്ചു

    കേരള  സർക്കാരിന്റെ ഉത്തരവിന്റെ ചുവട് പിടിച്ച് സർവ്വകലാശാല പുറപ്പെടുവിച്ച 23.05.022 ലെ സർക്കുലറിന് അനുസൃതമായി പരീക്ഷാ ഹാളിൽ ഇൻസുലിൻ പമ്പ്‌ ,ഇൻസുലിൻ പെൻ, ഷുഗർ ടാബ്‌ലറ്റ്‌ ,ചോക്ലേറ്റ്, പഴങ്ങൾ സ്‌നാക്‌സ്, വെള്ളം തുടങ്ങിയ ആഹാര പദാർത്ഥങ്ങൾ കൈവശം വെച്ചുകൊണ്ട് പരീക്ഷ എഴുതാൻ ടൈപ്പ് 1 പ്രമേഹ ബാധിതരായ വിദ്യാർത്ഥികളെ അനുവദിക്കേണ്ടതാണ് .അർഹരായവർ മാത്രമേ ഈ ആനുകൂല്യം പ്രയോജനപ്പെടുത്തുന്നുള്ളുവെന്ന് കോളേജ്  പ്രിൻസിപ്പാൾമാർ /പഠന വകുപ്പ് തലവന്മാർ / പരീക്ഷാ കേന്ദ്രം ചീഫ് സൂപ്രണ്ടുമാർ  എന്നിവർ ഉറപ്പു വരുത്തേണ്ടതാണ്.

    അസിസ്റ്റൻറ് പ്രൊഫസർ അപേക്ഷാതീയതി നീട്ടി

    കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള മഞ്ചേശ്വരം സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ രണ്ടുവർഷ കാലാവധി വ്യവസ്ഥയിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad