പഴകിയ ഭക്ഷ്യവസ്തുക്കൾ പിടികൂടി
മട്ടന്നൂർ : മട്ടന്നൂരിലും പരിസരത്തുമുള്ള ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ രണ്ടിടത്തുനിന്ന് പഴകിയ ഭക്ഷണം പിടികൂടി.പഴകിയ പൊറോട്ട, ചിക്കൻ, ബീഫ്, കറി ഇനങ്ങൾ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.
ആകെ എട്ടു ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിക്കുന്ന ഒരു ഹോട്ടലിന് നോട്ടീസ് നൽകി. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്നും നിയമലംഘകർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭാ ആരോഗ്യവിഭാഗം അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ സി.അബ്ദുൾറഫീഖ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഒ.കെ.ശ്യാംകൃഷ്ണൻ, എം.ശ്രീജിത്ത്, കെ.ഷിജോയ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
No comments
Post a Comment